Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് വിവാഹം കഴിച്ചു, പ്രണയം ആദ്യ ഭര്‍ത്താവിനോട് മാത്രം; രേഖ രതീഷിന്റെ ജീവിതം ഇങ്ങനെ

Rekha Ratheesh
, വെള്ളി, 16 ജൂലൈ 2021 (10:41 IST)
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് രേഖ രതീഷ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. രേഖ രതീഷിന്റെ വ്യക്തിജീവിതം സിനിമാകഥ പോലെയാണ്. 
 
രേഖ രതീഷ് നാല് വിവാഹം കഴിച്ചു. രണ്ടായിരത്തിലാണ് രേഖയുടെ ആദ്യ വിവാഹം. വെറും ആറ് മാസം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ബന്ധം വേര്‍പ്പെടുത്തി. പിന്നീട് മൂന്ന് പേരെ രേഖ വിവാഹം കഴിച്ചു. എന്നാല്‍, ഇതെല്ലാം തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച തെറ്റുകളാണെന്ന് രേഖ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. 
 
'എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിരുന്നില്ല. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു,' രേഖ പറഞ്ഞു.
 
യൂസഫ് എന്നയാളെയാണ് രേഖ ആദ്യം വിവാഹം കഴിച്ചത്. രേഖയ്ക്ക് അപ്പോള്‍ 18 വയസ്സായിരുന്നു. ആറ് മാസത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചു എങ്കിലും അദ്ദേഹത്തിന്റെ മരണത്തോടു കൂടി ആ ബന്ധവും അവസാനിച്ചു. മൂന്നാമത് കമല്‍ റോയ് എന്നയാളെ വിവാഹം ചെയ്തു. അതും അവസാനിച്ചതോടെ അഭിഷേക് എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രേഖയ്ക്ക് അയാന്‍ എന്നൊരു മകനുണ്ട്. ഈ മകനൊപ്പമാണ് രേഖ ഇപ്പോള്‍ താമസിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തീയറ്ററില്‍ പോകാതെ തീയറ്റര്‍ എക്‌സ്പീരിയന്‍സ് കിട്ടിയ പടം'; മാലിക്കിന് കൈയ്യടിച്ച് നടി അനുസിതാര