Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയാസിനെതിരായ സൈബര്‍ ആക്രമണം; വാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു, വലിയ ആക്രമണമാണ് നേരിടുന്നതെന്ന് റിയാസിന്റെ ഉമ്മ

Riyas Bigg Boss Malayalam
, ഞായര്‍, 12 ജൂണ്‍ 2022 (13:08 IST)
ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയാണ് റിയാസ്. ബിഗ് ബോസ് ഹൗസില്‍ വന്ന ദിവസം മുതല്‍ റിയാസും റോബിനും തമ്മില്‍ വാശിയേറിയ പോരാട്ടമായിരുന്നു. ഒടുവില്‍ റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായി. റിയാസ് തന്നെയാണ് റോബിന്‍ പുറത്തു പോകാന്‍ കാരണമായത്.
 
റോബിന്‍ ആരാധകര്‍ ഇപ്പോള്‍ റിയാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. റിയാസിന്റെ മാതാപിതാക്കള്‍ക്കും റോബിന്‍ ആരാധകരുടെ ശല്യം സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് പറയുന്നത്. റിയാസിന്റെ വാപ്പയ്ക്ക് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ വലിയ ടെന്‍ഷന്‍ ഉണ്ടെന്നാണ് റിയാസിന്റെ ഉമ്മ പറയുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസിന്റെ ഉമ്മ.
 
ജയിക്കാന്‍ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പല കാര്യങ്ങളും പറയും. അതൊന്നും ഉമ്മയും വാപ്പയും കാര്യമാക്കേണ്ടതില്ലെന്ന് റിയാസ് പറഞ്ഞിരുന്നു. എന്നാല്‍ തനിക്കത് ഉള്‍കൊള്ളാന്‍ സാധിച്ചെങ്കിലും റിയാസിന്റെ വാപ്പയ്ക്ക് സാധിച്ചില്ല. ടെന്‍ഷന്‍ ഒഴിഞ്ഞിട്ട് സമയമില്ലാതായി. ഒടുവില്‍ വാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. റിയാസ് പോയത് മുതല്‍ ആശുപത്രി, വീട് എന്നിങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. അത്ര ഭയങ്കരമായ ആക്രമണമാണ് ഞങ്ങളുടെ കുടുംബത്തിന് നേരിടേണ്ടി വരുന്നതെന്ന് കേരളീയം ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ റിയാസിന്റെ ഉമ്മ പറയുന്നു. പുറത്തിറങ്ങിയതിന് ശേഷം അവന്‍ തന്നെ അതിനെതിരെ പ്രതികരിച്ചോളുമെന്നും റിയാസിന്റെ ഉമ്മ പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാങ്ക് ജോലി ഉപേക്ഷിച്ച് അധ്യാപകനായി, കോളേജില്‍ നിന്ന് ലീവെടുത്ത് സിനിമയിലേക്ക്; ബുദ്ധിജീവിയില്‍ നിന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യതാരത്തിലേക്ക്, നടന്‍ ജഗദീഷിനെ കുറിച്ച് അറിയാം