Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സാന്ത്വനം' വീട്ടിലെ കണ്ണന്‍ പൊലീസ് കസ്റ്റഡിയില്‍; നെഞ്ചുരുകി ദേവി

Santhwanam Serial
, വെള്ളി, 23 ഏപ്രില്‍ 2021 (19:59 IST)
'സാന്ത്വനം' ആരാധകര്‍ക്ക് ഏറെ വിഷമമുള്ള ചില രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. വളരെ സന്തോഷത്തോടെ തുടങ്ങിയ എപ്പിസോഡ് ക്ലൈമാക്‌സിലേക്ക് എത്തിയപ്പോള്‍ വലിയ വേദനയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 
 
ശിവന്റെയും അഞ്ജലിയുടെയും ബെഡ് റൂമിലെ രസകരമായ സംഭവങ്ങളോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. ടൂവിലര്‍ ഓടിക്കാന്‍ പരിശീലിക്കുന്ന അഞ്ജലി ഉറക്കത്തിലും പരിശീലനം തുടരുകയാണ്. സ്വപ്‌നത്തില്‍ ടൂവിലര്‍ ഓടിക്കുന്നതും ശേഷം ടൂവിലറില്‍ നിന്നു വീഴുകയും ചെയ്യുന്നു. കിടക്കയില്‍ കിടന്നുകാണുന്ന സ്വപ്‌നമല്ലേ ! ടൂവിലറില്‍ നിന്നു വീണപ്പോള്‍ യഥാര്‍ഥത്തില്‍ അഞ്ജു വീണത് താഴെ കിടക്കുന്ന ശിവന്റെ ദേഹത്തേക്കാണ്. ഉറക്കത്തില്‍ കിടന്ന് ടൂവിലര്‍ ഓടിക്കുന്ന ഭാര്യ അഞ്ജലിയെ കണ്ട് ഇവള്‍ക്ക് വട്ടാണോ എന്നുപോലും ശിവന്‍ ഒരു നിമിഷത്തേക്ക് ചിന്തിച്ചു. ഭര്‍ത്താവിന്റെ ദേഹത്തേക്ക് വീണ ശേഷമാണ് താന്‍ വീണത് കട്ടിലില്‍ നിന്നാണെന്നും ടൂവിലര്‍ ഓടിക്കുന്നത് സ്വപ്‌നത്തില്‍ ആയിരുന്നെന്നും അഞ്ജലിക്കും മനസിലായത്. 
 
ദേവിയേടത്തിക്കൊപ്പം ഇരുന്ന് സമ്പോള അരിയാന്‍ പാടുപെടുന്ന അപ്പുവിനെയും ഇന്നത്തെ എപ്പിസോഡില്‍ കണ്ടു. സമ്പോള അരിയുമ്പോള്‍ അപ്പു കരയുകയാണോ എന്ന് ദേവി ചോദിക്കുന്നു. എന്നാല്‍, സമ്പോള അരിയുമ്പോള്‍ തന്റെ കണ്ണില്‍ നിന്നു നന്നായി വെള്ളം വരികയാണെന്ന് അപ്പു മറുപടി പറയുന്നു. ഹെല്‍മറ്റ് വച്ച് സമ്പോള നുറുക്കിയാല്‍ കണ്ണില്‍ നിന്ന് വെള്ളം വരില്ല എന്നാണ് ഏടത്തിയമ്മയായ അപ്പുവിന് കുഞ്ഞനിയന്‍ കണ്ണന്‍ നല്‍കിയ ഉപദേശം. 
 
കളിയും ചിരിയുമായി പോകുന്ന നേരത്താണ് സാന്ത്വനം വീട്ടില്‍ പൊലീസ് എത്തുന്നത്. കണ്ണനെ തിരക്കിയെത്തിയ പൊലീസിനോട് അഞ്ജു കാര്യങ്ങള്‍ തിരക്കുന്നുണ്ട്. ക്ലാസില്‍ പഠിക്കുന്ന രമ്യ എന്ന പെണ്‍കുട്ടിയുടെയും ആ കുട്ടിയുടെ ആണ്‍സുഹൃത്തിന്റെയും ഒന്നിച്ചുള്ള ചിത്രം കണ്ണന്‍ മോശം രീതിയില്‍ പ്രചരിപ്പിക്കുകയും ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കല്യാണം മുടങ്ങിയെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയിലാണ് കണ്ണനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതെന്നും പറഞ്ഞു. പൊലീസ് ബലംപ്രയോഗിച്ച് കണ്ണനെ ജീപ്പില്‍ കയറ്റി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കണ്ണന്‍ കരഞ്ഞു. ജീപ്പില്‍ കയറാന്‍ വിസമ്മതിച്ചെങ്കിലും പൊലീസ് കണ്ണനെ കൊണ്ടുപോയി. അനിയനെ മകനെ പോലെ സ്‌നേഹിക്കുന്ന ദേവിക്ക് ഇതൊന്നും കണ്ട് സഹിക്കാന്‍ ആയില്ല. കുറേ കരഞ്ഞ ദേവിക്ക് ബോധം നഷ്ടമായി. 

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദൃശ്യം 2' ആമസോണിലെത്തിയത് വന്‍ തുകയ്ക്ക്, കണക്കുകള്‍ പുറത്ത്