Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടി അശ്വതി ശ്രീകാന്ത്, മികച്ച നടന്‍ ശിവജി ഗുരുവായൂര്‍

കെ ആര്‍ അനൂപ്
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (14:19 IST)
2020 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് ചുവട് വെച്ച അവതാരിക അശ്വതി ശ്രീകാന്തിനാണ് മികച്ച നടിയ്ക്കുളള അവാര്‍ഡ്.മികച്ച നടനായി ശിവജി ഗുരുവായൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫ്‌ലവേഴ്‌സ് ചാനലിലെ കഥയറിയാതെ എന്ന സീരിയലിലെ അഭിനയത്തിനാണ് നടന് അവാര്‍ഡ് ലഭിച്ചത്. മികച്ച രണ്ടാമത്തെ നടി ശാലു കുര്യന്‍.മഴവില്‍ മനോരമയിലെ അക്ഷരത്തെറ്റ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ചക്കപ്പഴം എന്ന സീരിയലിലെ നടനായ റാഫി നേടി.
 
'കള്ളന്‍ മറുത' മികച്ച ടെലിഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു.റജിന്‍ കെ സി ആണ് സംവിധാനം ചെയ്തത്. മറിമായത്തിലെ സലിം ഹസ്സന്‍ മികച്ച ഹാസ്യാഭിനേതാവ് ആയും ദൂരദര്‍ശനിലെ 'ഒരിതള്‍'ലെ ഗൗരി മീനാക്ഷി മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടു. കള്ളന്‍ മറുതയിലെ ശരണ്‍ ശശിധരന്‍ മികച്ച ഛായാഗ്രാഹകന്‍,ആന്റി ഹീറോയിലെ വിഷ്ണു വിശ്വനാഥന്‍ മികച്ച ചിത്രസംയോജകന്‍,അച്ഛനിലെ വിനീഷ് മണി മികച്ച സംഗീത സംവിധായകനുളള അവാര്‍ഡ് നേടി.
 
കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ടെലി സീരിയല്‍ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചു. അതേപോലെ തന്നെ മികച്ച സംവിധായകനും ഇത്തവണ കണ്ടെത്തിയില്ല.മികച്ച കലാസംവിധായകനും ഇപ്രാവശ്യം അവാര്‍ഡ് ഇല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments