കമ്മട്ടിപ്പാടവും ആക്ഷന്‍ ഹീറോ ബിജുവും ഓണത്തിന് ഏഷ്യാനെറ്റില്‍ !
ഓണത്തിന് ഏഷ്യാനെറ്റില്‍ കമ്മട്ടിപ്പാടം !
കമ്മട്ടിപ്പാടം ഡിവിഡി ഇറങ്ങി വന്‍ ഹിറ്റായതിന്‍റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇനി ഓണത്തിന് ചിത്രം മിനിസ്ക്രീനില്‍ കാണാം. ഏഷ്യാനെറ്റില്‍ കമ്മട്ടിപ്പാടമാണ് ഓണത്തിനുള്ള പ്രധാന അട്രാക്ഷന്‍.
ദുല്‍ക്കര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ കമ്മട്ടിപ്പാടം രാജീവ് രവി അണിയിച്ചൊരുക്കിയ ഒരു ആക്ഷന്‍ ഡ്രാമ മൂവിയാണ്. ഒരു നഗരം നിര്‍മ്മിക്കപ്പെടുമ്പോള്‍ ഒരുപാടുപേരുടെ ചോരയും വിയര്‍പ്പും അതിനായി ഒഴുക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ആ സിനിമയുണ്ടായത്.
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവും ഓണത്തിന് ഏഷ്യാനെറ്റില്‍ കാണാം. ഒരു പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന സിനിമ ഈ വര്‍ഷത്തെ മെഗാഹിറ്റാണ്.