Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതു ബജറ്റ് 2018: കാർഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നൽകുമെന്ന് അരുൺ ജയ്റ്റ്ലി

Union Budget 2018
ന്യൂഡല്‍ഹി , ചൊവ്വ, 30 ജനുവരി 2018 (12:27 IST)
2019ല്‍ ലോക്‍സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാറിന് കഴിയില്ല. മാത്രമല്ല, മദ്ധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ  സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ വരുന്ന ബജറ്റ് ഒരു ‘ജനപ്രിയ ബജറ്റ്’ ആയിരിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
 
കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ ശക്തമായ തിരിച്ചടി നല്‍കിയ ഒന്നാണ് കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി. അതുകൊണ്ടു തന്നെ വരുന്ന ബജറ്റിൽ കാർഷിക മേഖലയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നൽകുകയെന്ന സൂചനയും അരുൺ ജയ്റ്റ്ലി നല്‍കി. എന്നിരുന്നാലും എല്ലാ കർഷകരുടെയും വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തോട് സാമ്പത്തിക മന്ത്രാലയത്തിന് യോജിപ്പില്ല. 
 
പല വിളകൾക്കും മിനിമം താങ്ങുവില പോലും ലഭിക്കുന്നില്ല എന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. മിനിമം താങ്ങുവിലയിലും താഴെയാണ് വിപണിയിലെ വിലയെങ്കിൽ കർഷകർക്കു താങ്ങുവില ഉറപ്പാക്കുന്ന തരത്തില്‍ സർക്കാർ പണം നൽകുന്ന ഒരു പദ്ധതി ബജറ്റിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇത്തരത്തില്‍ ചെയ്യുന്നതോടെ ആധാർ ഉള്ളവർക്ക് ആ തുക ബാങ്ക് അക്കൗണ്ടിലേക്കു നൽകുകയും ചെയ്യും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2000ന്‍റെ നോട്ടില്‍ മഷി പുരണ്ടോ? ആ കാശ് പോയതുതന്നെ!