ആരോഗ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 64,180 കോടി രൂപയുടെ പാക്കേജാണ് ആരോഗ്യ മേഖലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 27 ലക്ഷത്തിന്റെ ആത്മനിർഭർഭാരത് പാക്കേജുകൾ ധനമന്ത്രി പ്രഖ്യാപിച്ചു.ആത്മനിർഭർ ആരോഗ്യപദ്ധതിക്ക് കീഴിലാണ് 64,180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്.
മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലോക്ക്‌ഡൗൺ കാലത്തെ കേന്ദ്രസർക്കാർ നടപടികൾ രാജ്യത്തെ പിടിച്ചു നിർത്തു. കൊവിഡ് പ്രതിസന്ധിക്കിടയിൽ രണ്ട് വാക്‌സിനുകൾ വികസിപ്പിക്കാനായി. രണ്ട് വാക്‌സിനുകൾക്ക് ഉടൻ അംഗീകാരം ലഭിക്കും. രാജ്യത്ത് പുതുതായി 15 എമർജെൻസി ഹെൽത്ത് സെന്ററുകൾ തുടങ്ങും.