Publish Date: Wed, 27 Jan 2021 (08:00 IST)
Updated Date: Wed, 27 Jan 2021 (08:02 IST)
തിരുവനന്തപുരം: ഇന്ധന വില റെക്കോർഡുകൾ തിരുത്തി കുതിയ്ക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതൊടെ തിരുവനന്തപുരത്തെ ഉൾപ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപയ്ക്ക് അടുത്തെത്തി. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 88 രൂപ 58 പൈസ നൽകണം. കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോൾ വില 86 രൂപ 57 പൈസയായി ഉയർന്നു. 80 രൂപ 77 പൈസയാണ് ഡീസലിന്റെ വില. കഴിഞ്ഞ ദിവസവും ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് ഇന്നലെ വർധിച്ചത്.