ഇന്ധന വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിൽ പെട്രോളിന്റെ വില 90 രൂപ കടന്നു. പെട്രോളിന് 35 രൂപയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിച്ചത്. ഈ മാസം മാത്രം ഇത് മൂന്നാം തവണയാണ് ഇന്ധന വിലയിൽ വർധനവുണ്ടാകുന്നത്. .കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയാണ് പെട്രോൾ ഡീസൽ വിലയിൽ വർധനവുണ്ടായത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 89 രൂപ 18 പൈസയായി. കൊച്ചി നഗരത്തിൽ പെട്രോളിന് 87 രൂപ 57 പൈസ നൽകണം. 81 രൂപ 32 പൈസയാണ് കൊച്ചി നഗരത്തിൽ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യം ഉയർന്നതോടെ അസംസ്കൃത എണ്ണയുടെ വില വർധിച്ചതാണ് ഇപ്പോഴഴത്തെ വർധനയ്ക്ക് കാരണം.