Publish Date: Mon, 08 Feb 2021 (20:59 IST)
Updated Date: Mon, 08 Feb 2021 (22:23 IST)
കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാന ആശയം പ്രായോഗികമല്ലെന്ന് നേതാക്കൾ തന്നെ പറഞ്ഞ സാഹചര്യത്തിൽ സിപിഐഎം പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഇന്ത്യൻ സമൂഹത്തിൽ ദൈവത്തേയും വിശ്വാസത്തെയും മറികടക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് കഴിയില്ല.അതുകൊണ്ട് അവരുടെ പാർട്ടി പിരിച്ചുവിടണം. നേതാക്കൾ വേണമെങ്കിൽ കാശിക്ക് പോവട്ടെ. അണികൾക്ക് ബിജെപിയിലേക്ക് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ട് അവർ ദേശീയതയുടെ ഭാഗമാകണമെന്നും ദേശീയതയേയും നാടിനേയും അംഗീകരിക്കാത്തതുകൊണ്ടാണ് അവരുടെ പ്രത്യേയശാസ്ത്രം പരാജയപ്പെട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.