Select Your Language

Notifications

webdunia
webdunia
webdunia
webdunia

Valentine's Week 2025: പ്രണയവാരം നാളെ മുതല്‍; ഓരോ ദിവസവും ചെയ്യേണ്ടതും അര്‍ത്ഥവും

ഫെബ്രുവരി ഒന്‍പതിനാണ് ചോക്ലേറ്റ് ഡേ. കമിതാക്കള്‍ പരസ്പരം ചോക്ലേറ്റുകള്‍ കൈമാറി സ്നേഹം പ്രകടിപ്പിക്കുന്ന ദിവസമാണ്

Valentine's Day
Valentines Day Meaning 
Valentine's Week 2025

രേണുക വേണു

, വ്യാഴം, 6 ഫെബ്രുവരി 2025 (15:39 IST)
Valentine's Week 2025: ഒരാഴ്ച നീളുന്ന പ്രണയവാര ആഘോഷങ്ങളിലേക്ക് ലോകം. ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 14 വരെയാണ് വാലന്റൈന്‍ വാരം. ഫെബ്രുവരി ഏഴിന് റോസ് ഡേയാണ്. അന്ന് കമിതാക്കള്‍ പരസ്പരം റോസാപ്പൂക്കള്‍ നല്‍കും. ഫെബ്രുവരി എട്ട് പ്രൊപ്പോസ് ഡേയാണ്. കമിതാക്കള്‍ക്ക് പ്രണയം തുറന്നുപറയാനുള്ള ദിവസമാണ്. 
 
ഫെബ്രുവരി ഒന്‍പതിനാണ് ചോക്ലേറ്റ് ഡേ. കമിതാക്കള്‍ പരസ്പരം ചോക്ലേറ്റുകള്‍ കൈമാറി സ്നേഹം പ്രകടിപ്പിക്കുന്ന ദിവസമാണ്. 
 
ഫെബ്രുവരി പത്തിന് ടെഡി ഡേ. ടെഡി ബിയറിനെ ഗിഫ്റ്റ് ആയി നല്‍കുകയാണ് ഈ ദിവസം കമിതാക്കള്‍ ചെയ്യേണ്ടത്. ഫെബ്രുവരി 11 പ്രോമിസ് ഡേ. ജീവിതത്തില്‍ എന്നും ഒന്നിച്ചായിരിക്കുമെന്ന് പരസ്പരം വാക്ക് നല്‍കേണ്ട ദിവസം. 
 
ഫെബ്രുവരി 12 ഹഗ് ഡേ. പരസ്പരം ആലിംഗനം ചെയ്ത് നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കുക. ഫെബ്രുവരി 13 കിസ് ഡേ. പരസ്പരം ചുംബിച്ചു കൊണ്ട് പ്രണയം ആഘോഷമാക്കുക. ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേ അഥവാ പ്രണയദിനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

40 കഴിഞ്ഞ സ്ത്രീകൾക്ക് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, എന്തെല്ലാം കഴിക്കാം