ഊണുമുറികൾ പണിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ദുരിതം വിട്ടൊഴിയില്ല

വെള്ളി, 1 ജൂണ്‍ 2018 (12:51 IST)
ഊണുമുറി കുടുംബാത്തിന്റെ ശരീരിക മാനാസിക ഊർജത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ്. വീട് പണിയുമ്പോൾ അടുക്കളക്ക് സമാനമായ പ്രാധാന്യം ഊണുമുറിക്കും നൽകണം. ഡൈനിംഗ് ഹാൾ പണിയുമ്പോ വാസ്തുപരമായ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബത്തെ ആകെ തന്നെ ഇത് ദോഷകരമായി ബാധികും.
 
അടുക്കളയോട് ചേർന്നു തന്നെ വേണം ഊണു മുറികൾ പണിയാൻ. അടുക്കളയും ഊണുമുറിയും ഒരേ തറ നിരപ്പിലാകാനും പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന കവാടത്തിന് നേരെ ഒരിക്കലും ഊണുമുറി വരാൻ പാടില്ല. ഇത് ധന നഷ്ടത്തിന് ഇടയാക്കും. ഇനി ഇത്തരത്തിലാണ് ഊണുമുറികൾ പണിതിരിക്കുന്നത് എങ്കിൽ കർട്ടണോ മറ്റോ ഇട്ട് പ്രധാന വാതിൽ കാണാത്ത വിധം മറച്ചാൽ ദോഷം ഒഴിവാകും.
 
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഊണുമുറിയിലേക്ക് തുറക്കുന്ന വിധത്തിൽ ബാത്‌റൂമുകൾ പണിയാൻ പാടില്ല. ഇത് ഊണു മുറിയിൽ നെഗറ്റീവ് എനർജി നിറക്കും. ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ഡൈനിംഗ് റൂം പണിയുന്നതാണ് ഉത്തമം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യാത്രയിലും പ്രണയത്തിലും റൊമാൻസിലും വ്യത്യസ്‌തത ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ജനനം ഈ രാശിയിലാണ്