Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹിതരേ, ഇതിലേ ഇതിലേ...

വിവാഹം കഴിക്കാന്‍ പോകുന്ന ആണുങ്ങളുടെ ശ്രദ്ധയ്ക്ക്...

വിവാഹിതരേ, ഇതിലേ ഇതിലേ...
, ശനി, 17 മാര്‍ച്ച് 2018 (13:05 IST)
വിവാഹക്കാര്യത്തിൽ, കാലാകാലങ്ങളായി നമ്മുടെ രാജ്യത്ത് നിലനിന്ന് വരുന്ന ഒരു ആചാരമാണ് ജാതകപ്പൊരുത്തം‌ നോക്കുന്നത്. സാധാരണയായി മുതിർന്നവർ, ആൺകുട്ടിയുടെയും പെൺകുട്ടിയുടേയും ജാതകപ്പൊരുത്തം പരിശോധിക്കുകയാണ് പതിവ്.  
 
ഒന്നിച്ചുള്ള ജീവിതത്തിൽ അപ്രതീക്ഷിതമായി ഒന്നും നടക്കരുതേ എന്നുള്ള പ്രാർത്ഥനയ്ക്കും വേണ്ടിയാണ് പലരും ജ്യോതിഷവും ജാതകപ്പൊരുത്തവും എല്ലാം നോക്കുന്നത്. നമ്മുക്കു ചുറ്റമുള്ള വസ്തുക്കള്‍ പോസ്റ്റീവ് ആയും നെഗറ്റീവ് ആയും നമ്മളെ സ്വാധീനിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് വാസ്തു. വാസ്തുവിനും വിവാഹത്തിനും ചെറുതല്ലാത്ത ചില ബന്ധങ്ങളുണ്ട്.
 
വിവാഹം കഴിക്കാൻ പോകുന്നവർ വാസ്തുപ്രകാരം ഒഴുവാക്കേണ്ടുന്ന ചില കാര്യങ്ങ‌ൾ ഉണ്ട്. കല്യാണ തിയതി തീരുമാനിച്ചുകഴിഞ്ഞാൽ കല്യാണപ്പെണ്ണിന്റെ മനസ്സിൽ മുഴുവൻ നൂറായിരം കൺഫ്യൂഷൻസും ആശങ്കകളുമാണ്. ഏതു സാരി വാങ്ങണം, ആഭരണങ്ങൾ ട്രെന്റി വാങ്ങണോ അതോ ആന്റിക് വാങ്ങണോ, റിസപ്ഷനിൽ ഏത് ഡ്രസ്സ്‌ വേണം, തുടങ്ങി ഒരു നീണ്ട നിരതന്നെയാണ് അവളുടെ മനസ്സിലുണ്ടാവുക. ഇങ്ങനെയു‌ള്ള ആകുലതകളിൽ നിന്നും ആദ്യം ഒഴിവാക്കേണ്ടത് വസ്ത്രത്തെ കുറിച്ചുള്ള ആകുലതകൾ തന്നെ.
 
കല്യാണപ്പെണ്ണിന് മാത്രമല്ല, പുരുഷന്മാർക്കും ഉണ്ട് ആകുലതകൾ. ആരും കാണുന്നില്ലെന്ന് മാത്രം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍, ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. കറുപ്പ് ആഘോഷങ്ങൾക്ക് പറ്റിയതല്ല എന്നത് തന്നെ പ്രധാന കാര്യം. കിഴക്കോട്ടോ, പടിഞ്ഞാറാട്ടോ തല വെച്ചു വേണം ഉറങ്ങാന്‍. ഇത്തരത്തില്‍ കിടപ്പുമുറിയില്‍ മാറ്റം വരുത്തുക. അതുപിന്നെ, കല്യാണപ്പെണ്ണിന്റെ വീട്ടുകാർ അല്ലല്ലോ ശ്രദ്ധിക്കേണ്ടത്. 
 
ഒന്നിലധികം ഡോറുകള്‍ ഉള്ള മുറി വേണം തിരഞ്ഞെടുക്കാൻ. കിടപ്പുമുറിയ്ക്ക് നല്ല സൂര്യ പ്രകാശം വേണം എന്നാണ് വാസ്തു പ്രകാരം പറയുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്മാരുടെ മുറിയുടെ മുന്‍ഭാഗം തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് ആകരുത്.
 
ഓരോ കുടുംബത്തിലും മുതിർന്നവർ അവരുടെ കുടുംബത്തിന്റെ അന്തസ്സിന് ചേർന്നതും ഒരേ ജാതിയിൽ നിന്നുള്ളതുമായ വധൂ വരന്മാരെ തിരഞ്ഞെടുക്കാറാണ് പതിവ്. തുടർന്ന്  ‌ജാതകപ്പൊരുത്തം നോക്കി, ചേർച്ചയുണ്ടെങ്കിൽ മാത്രമേ കുടുംബങ്ങൾ തമ്മിൽ നേരിട്ട് സംസാരിക്കാറുള്ളൂ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രഹ്മലോകം സുനിശ്ചിതമാക്കാന്‍ ഇവ മാത്രം ശ്രദ്ധിച്ചാല്‍ മതി