സൂര്യനമസ്‌കാരം ചെയ്യാന്‍ പാടില്ലാത്തവര്‍ ആരൊക്കെ ?
സൂര്യനമസ്‌കാരം ചെയ്യാന്‍ പാടില്ലാത്തവര്‍ ആരൊക്കെ ?
പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള പ്രാർഥനയാണിതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവര്‍ നിരവധിയാണ്. ഇതൊരു യോഗ രീതി കൂടിയാണ്.
സൂര്യനമസ്‌കാരം ചെയ്യുന്നതു മൂലം എന്താണ് നേട്ടമെന്ന് ചോദിച്ചാല്‍ നിരവധിയാണ്. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി മനസിന് കൂടുതല്‍ ഏകാഗ്രതയും ധൈര്യവും പകരാന്‍ സൂര്യനമസ്‌കാരം സഹായിക്കും.
എന്നാല്‍ ചില ഘട്ടങ്ങളില്‍ സൂര്യനമസ്‌കാരം പാടില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ഗർഭിണിയായിരിക്കുമ്പൊഴും ഋതുമതിയായിരിക്കുമ്പൊഴും സൂര്യനമസ്‌കാരം ചെയ്യുന്നത് ദോഷവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നാണ് വിശ്വാസം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൂര്യനമസ്‌കാരം ചെയ്യുന്നവര്‍ വളരെക്കുടുതലാണ്. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായിട്ടാണ് ഈ രീതി തുടരുന്നത്. അതേസമയം, കേരളത്തില്‍ ചുരുക്കം പേര്‍ മാത്രമാണ് ഇത്തരം വിശ്വാസങ്ങള്‍ പിന്തുടരുന്നത്.