Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ വീടിരിക്കുന്ന ഭൂമിയുടെ ആകൃതിയെന്ത്? അതില്‍ കാര്യമുണ്ട്!

നിങ്ങളുടെ വീടിരിക്കുന്ന ഭൂമിയുടെ ആകൃതിയെന്ത്? അതില്‍ കാര്യമുണ്ട്!
, വെള്ളി, 6 ഏപ്രില്‍ 2018 (13:00 IST)
ഏതൊരാളുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. അതുകൊണ്ടു തന്നെ വീട് വയ്ക്കാനുള്ള ഭൂമിയുടെ ആകൃതി എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി വാസ്തു ആചാര്യന്മാര്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സമചതുരത്തിലുള്ളതോ ദീര്‍ഘ ചതുരത്തിലുള്ളതോ ആയ ഭൂമിയാണ് ഗൃഹനിര്‍മ്മാണത്തിന് ഏറ്റവും ഉത്തമം എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. 
 
എന്നാല്‍ വീടുനിര്‍മാണത്തിനായി നമുക്ക് ലഭിക്കുന്ന ഭൂമി എല്ലായ്പ്പോഴും അത്തരത്തിലുള്ളതായിരിക്കണമെന്നില്ല. ആകൃതി ഇല്ലാത്ത ഭൂമിയാണ് കൈവശമെത്തുന്നതെങ്കില്‍ അത് നിശ്ചിത അളവില്‍ ക്രമീകരിച്ച് ഉത്തമ രൂപത്തിലേക്ക് മാറ്റിയെടുക്കേണ്ടതാണ്. ചതുരാകൃതിക്ക് പുറത്തേക്കുള്ള തള്ളലുകള്‍ മുറിച്ചു മാറ്റിയോ അല്ലെങ്കില്‍ മതില്‍ കെട്ടിയോ ഭൂമിയെ അനുയോജ്യമായ രൂപത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. അതുപോലെ മുന്‍വശത്താണ് അധികമായി തള്ളല്‍ വരുന്നതെങ്കില്‍ ആ ഭാഗം നല്ലൊരു പൂന്തോട്ടമായി മാറ്റി വീടിന് ഭംഗിയേകുന്നതും നല്ലതാണ്.
 
തെക്ക് കിഴക്ക് ഭാഗത്തെയാണ് അഗ്നിമൂല എന്ന് പറയുന്നത്. ഈ ഭാഗത്ത് പുറത്തോട്ട് തള്ളി നില്‍ക്കുന്ന തരത്തിലുള്ള ഭൂമിയും ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമല്ല. അതുപോലെ, തെക്ക്-കിഴക്ക്, തെക്ക്, വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് എന്നീ ഭാഗങ്ങള്‍ പുറത്തോട്ട് തള്ളി നില്‍ക്കുന്ന ഭൂമിയും നിര്‍മാണത്തിന് നല്ലതല്ല. കോണ്‍രാശികള്‍ കൃത്യം ചതുരാകൃതിയില്‍ വരുന്നതാണ് ശുഭകരമെന്നും വാസ്തു പറയുന്നു. 
 
അതേസമയം, വടക്ക്, കിഴക്ക് എന്നീ ഭാഗങ്ങള്‍ അല്‍പ്പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഭൂമിയാണെങ്കില്‍ അത് ആരോഗ്യം, സമ്പത്ത്, സന്തോഷം തുടങ്ങിയ ഗുണഫലങ്ങള്‍ നല്‍കുമെന്നും തെക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ ആണെങ്കില്‍ ദുഷ്കീര്‍ത്തിയും കിഴക്കോട്ട് ആണെങ്കില്‍ ശുഭവുമാണ് ഫലമെന്നും പറയുന്നു. വസ്തുവിന്‍റെ കോണുകള്‍ 90 ഡിഗ്രിയാക്കിയെടുക്കുന്നതും ശുഭകരമാണെന്നും ശാസ്ത്രകാരന്മാര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും ഓമില്‍ അലിഞ്ഞിരിക്കുന്നത് എങ്ങനെ?