Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമാവാസി ഭയക്കേണ്ടതോ ?; എന്താണ് പൌര്‍ണ്ണമി ?

അമാവാസി ഭയക്കേണ്ടതോ ?; എന്താണ് പൌര്‍ണ്ണമി ?

അമാവാസി ഭയക്കേണ്ടതോ ?; എന്താണ് പൌര്‍ണ്ണമി ?
, ചൊവ്വ, 3 ജൂലൈ 2018 (14:09 IST)
അമാവാസി അഥവാ കറുത്തവാവ്, ഈ ദിവസത്തെപ്പറ്റി ഭയപ്പെടുത്തുന്നതും അല്ലാത്തതുമായ നിരവധി കഥകളാണ് സമൂഹത്തിലുള്ളത്. പൂര്‍വ്വികരില്‍ നിന്നും കൈമാറി വന്ന വിശ്വാസങ്ങളാണ് ഇതിനു കാരണം.

ജ്യോതിഷത്തില്‍ അമാവാസിക്കും പൌര്‍ണ്ണമിക്കും പരമപ്രധാനമായ സ്ഥാനമാണുള്ളത്. എന്താണ് പൌര്‍ണ്ണമി, എന്താണ് അമാവാസി എന്നു നോക്കാം.

ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയ്ക്ക്‌ ഭൂമിക്കും സൂര്യനും ഇടയിലെത്തുമ്പോള്‍ ചന്ദ്രനില്‍ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രന്‍റെ മറുവശത്തായി പോകുന്നു.

അതുകൊണ്ട്‌ ഈ പ്രകാശം പ്രതിഫലിക്കുന്നത്‌ ഭൂമിയില്‍ കാണാന്‍ കഴിയാതെ പോകുന്നു. ഇതിനെയാണ്‌ അമാവാസി അല്ലെങ്കില്‍ കറുത്തവാവ്‌ എന്നു പറയുന്നത്‌.

യാത്രയ്ക്കിടയില്‍ ക്രമേണ പ്രകാശ പ്രതിഫലനം ഭൂമിയില്‍ കാണാറാവുകയും ചന്ദ്രന്‍ സൂര്യന്‌ അഭിമുഖമായി വരികയും ചെയ്യുമ്പോള്‍ ഭൂമിയില്‍ നിന്ന്‌ ചന്ദ്രനെ പൂണ്ണമായി കാണാന്‍ കഴിയും. ഇതിനെ പൗര്‍ണ്ണമി അല്ലെങ്കില്‍ വെളുത്തവാവ്‌ എന്നു പറയുന്നു.

കറുത്തവാവ് ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടക്കും. ഈ പൂജകളില്‍ പങ്കെടുത്താല്‍ പ്രശ്‌നങ്ങള്‍ അകലുമെന്നും പഴമക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ അമാവാസി വ്രതം ആചരിക്കുന്നതാകും ഏറ്റവും ഉത്തമം എന്നാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത്.

അമാവാസി വ്രതം ആചരിക്കുന്നത് എന്തിനാണെന്നും ഇതിന്റെ ഗുണങ്ങള്‍ എന്താണെന്നും പലര്‍ക്കുമറിയില്ല. നമ്മളില്‍ നിന്നും അകന്നു പോയ പിതൃപ്രീതിക്കായി എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം  അമാവാസി വ്രതം അനുഷ്‌ഠിക്കാം.

കർക്കടകത്തിലെയും തുലാത്തിലെയും അമാവാസികളാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിതൃപ്രീതിയിലൂടെ ഉത്തമ സന്തതി പരമ്പരയ്ക്കും കുടുംബ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായാണ് അമാവാസി വ്രതം ആചരിക്കുന്നത്. ഇതിലൂടെ സര്‍വ്വ ഐശ്വര്യങ്ങളും വന്നു ചേരുമെന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുണ്യമാണ് തീർഥജലം