കടപ്ലാവ് വീട്ടില്‍ കടം വര്‍ദ്ധിപ്പിക്കുമോ; കടച്ചക്ക കഴിച്ചാല്‍ എന്തു സംഭവിക്കുമെന്നറിയാമോ ?
കടപ്ലാവ് വീട്ടില്‍ കടം വര്‍ദ്ധിപ്പിക്കുമോ ?
പുരയിടത്തില്‍ കടപ്ലാവ് നില്‍ക്കുന്നതാണ് വീട്ടില്‍ കടം നിറയുന്നതിന് കാരണമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട് സമൂഹത്തില്‍. പഴമക്കാര്‍ പകര്‍ന്നു നല്‍കുന്ന നല്‍കിയ ഈ വിശ്വാസം ഇപ്പോഴും പലരും തുടരുണ്ട്.
കടപ്ലാവ് വീട്ടിൽ നിന്നാൽ കടം കയറുമെന്ന വിശ്വാസം തെറ്റാണെന്നാണ് വാസ്‌തുവായി ബന്ധപ്പെട്ട വിദഗ്ദര്‍ പറയുന്നത്. ഇതിന്റെ പേരാണ് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നതെന്നും കടപ്ലാവിലുണ്ടാകുന്ന കടച്ചക്ക അഥവാ ശീമച്ചക്ക ഉത്തമമായ ഭക്ഷണ വിഭവമാണെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ സുലഭമായി കണ്ടുവരുന്ന കടപ്ലാവിനെ പലരും തെറ്റിദ്ധരിക്കുകയും, ഒടുവില്‍ മുറിച്ചു കളയും ചെയ്യാറുണ്ട്. എന്നാല്‍ ഇംഗ്ലീഷിൽ ബ്രെഡ്ഫ്രൂട്ട് എന്നറിയപ്പെടുന്ന കടപ്ലാവ് വീട്ടില്‍ കടമുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. രുചികരമായ കടച്ചക്ക മാര്‍ക്കറ്റില്‍ പോലും വിലപിടിപ്പുള്ള ഒന്നാണ്. കൊളസ്ട്രോളിനെതിരെയുള്ള നല്ല ഭക്ഷണ വിഭവം കൂടിയാണിത്.