Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശ ജോലി നേടാൻ ചെയ്യേണ്ടതെന്തെല്ലാം?

വിദേശ ജോലി നേടാൻ ചെയ്യേണ്ടതെന്തെല്ലാം?
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (19:24 IST)
പഠനം കഴിഞ്ഞ് വിദേശത്തൊരു ജോലി എന്നത് യുവാക്കളുടെ സ്വപ്നമാണ്. എന്നാല്‍ ചിലപ്പോള്‍ അതും നടക്കാതെ വരാറില്ലേ. എന്താണ് ഇതിന്റെ കാരണം എന്നൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മള്‍ക്ക് ആവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും വിദേശത്തു പോകാന്‍ സാധിച്ചില്ലെങ്കില്‍ അത് നമ്മുടെ ഭാഗ്യത്തിന്റെ കുറവ് കൊണ്ടാണെന്ന് ഓര്‍ക്കുക.
 
എല്ലാ യോഗ്യതകളും ഉണ്ടായിട്ടും ഭാഗ്യം മാത്രം കനിയുന്നില്ലെന്ന അവസ്ഥ വന്നാൽ അത് ചിന്തിക്കാൻ തന്നെ കഴിയാത്ത കാര്യമാകും. അങ്ങനെയുള്ളപ്പോള്‍ ആ ഭാഗ്യം എങ്ങനെ ജീവിതത്തിലേക്ക് കൊണ്ട് വരാം എന്നാണ് നോക്കേണ്ടത്.
 
അവിടെയാണ് നമ്മുടെ വസ്തുശസ്ത്ര൦ നമ്മുടെ രക്ഷയ്ക്ക് എത്തുന്നത്. വാസ്തുപ്രകാരം ചില കാര്യങ്ങള്‍ ചെയ്‌താല്‍ നിങ്ങളുടെ വിദേശമോഹം ഉടനടി സാധ്യമാകും. എന്തെല്ലാമെന്ന് നോക്കാം.
 
വാസ്തു പ്രകാരം ഒരു വീടിന്റെ ഏറ്റവും പ്രധാനഭാഗങ്ങളില്‍ ഒന്നാണ് വടക്ക് പടിഞ്ഞാറ് , കരിയര്‍, യാത്രാഅനുഭവം എന്നിവയ്ക്ക് പ്രധാനമാണ് ഇവിടം. യാത്രാഭാഗ്യം കൊണ്ട് വരുന്ന ദിക്കാണ് ഇത് .ഇവിടം സദാവൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
 
സാമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചകമാണ് ശംഖു. ശംഖ് വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. കരിയറില്‍ ഉന്നമനം ഉണ്ടാകാനും ശംഖു സൂക്ഷിക്കുന്നത് ഉത്തമമാണ്. തെക്ക് ഭാഗത്ത് ശംഖു സൂക്ഷിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം എന്നും വാസ്തു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേഹത്ത് പല്ലി വീണാൽ ഫലമെന്ത് ?