Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേഹത്ത് പല്ലി വീണാൽ ഫലമെന്ത് ?

ദേഹത്ത് പല്ലി വീണാൽ ഫലമെന്ത് ?
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (15:18 IST)
പല്ലി ചിലക്കുന്നതും ദേഹത്തും വസ്തുക്കളിലുമെല്ലാം വീഴുന്നതും നടക്കാനിരിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നതാണ് എന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഗൌളി ശാസ്ത്രം നിമിത്ത ശാസ്ത്രത്തത്തോട് ചേർന്നാണ് കണക്കാപ്പെടുന്നത്. ശരീരത്തിൽ ഓരോ ഭാഗത്തും പല്ലി വീഴുന്നതിന് ഓരോ ഫലമാണ്. എന്നാൽ പൊതുവായ ചില കാര്യങ്ങൾ ഇതിലുണ്ട്.
 
സർപ്പത്തേയും പല്ലിയേയും ശ്രേഷ്ടമായി കാണണം എന്നാണ് പ്രാചീന കാലം മുതലേ ഉള്ള വിശ്വാസം. പല്ലിയെ കൊല്ലുന്നതും പല്ലിമുട്ട നശിപ്പിക്കുന്നതും സന്താന പരമ്പരകളിലേക്ക് വരെ ദോഷം എത്തിക്കും എന്നാണ് വിശ്വാസം. ചത്തപല്ലിയെ കാണുന്നത് ദോഷകരമായാണ് ഗൌളി ശാസ്ത്രത്തിൽ പറയുന്നത്. ബുദ്ധിമുട്ടുകൾ വന്നു ചേരും എന്നാണത്രേ ഇത് നൽകുന്ന സൂചന.
 
നിലവിളക്കിലേക്ക് പല്ലിവീഴുമ്പോൾ വീട്ടുകാർ ഭയപ്പെടുന്നത് ചിലപ്പോൾ നാം നേരിട്ട് കടിട്ടുണ്ടാവും. നിലവിളക്കിലേക്ക് പല്ലി വീഴുന്നത് അത്യന്തം ദോഷകരമാണ് എന്നതിനാലാണ് അത്. യാത്ര ചെയ്യുമ്പോൾ വാഹനത്തിനു മുകളിലേക്ക് പല്ലി വീഴുന്നതും നല്ലതല്ല. വാഹനാപകടങ്ങൾ ഉണ്ടായേക്കും എന്നാണ് ഇത് സൂചന നകുന്നത്. അതിനാൽ അൽപനേരം കഴിഞ്ഞ് മാത്രമേ യാത്ര പുറപ്പെടാവു എന്നാണ് പറയപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയുസ്സ് വർദ്ധിക്കാൻ ചെറൂള!