Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊണുമുറി സ്ഥാപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഊണുമുറി സ്ഥാപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
, ശനി, 18 മെയ് 2019 (14:53 IST)
വാസ്‌തു നോക്കാതെ ഒരു നിര്‍മാണവും പാടില്ലെന്നാണ് നമ്മുടെ പ്രമാണം. ദിക്കുകളുടെ കണക്കും ഭൂമിശാസ്‌ത്രവും നോക്കി വേണം ഏത് നിര്‍മാണവും നടക്കാന്‍. എല്ലാ കാര്യങ്ങളും വാസ്തുപ്രകാരം നോക്കി ചെയ്യുമ്പോള്‍ ഭൂരിഭാഗം പെരും അവഗണിക്കുകയോ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുകയോ ചെയ്യുന്ന കാര്യമാണ് ഊണുമുറി സ്ഥാനം.

എവിടെയാകണം ഊണുമുറി സ്ഥാപിക്കേണ്ടത്?. സ്ഥാനം എങ്ങനെയാകണം ?. എന്നീ ആശങ്കള്‍ തോന്നുന്നത് സാധാരണമാണ്. എന്നാല്‍ കണക്കുകള്‍ പാലിച്ച് ഊണുമുറി ക്രമീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

വീടിന്റെ പ്രധാന വാതിലിന്  നേർക്ക് ഊണുമുറി വന്നാല്‍ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. കർട്ടനോ മറ്റോ ഉപയോഗിച്ച് പ്രധാനവാതിക്കൽ നിന്നാൽ കാണാൻ പാടില്ലാത്ത രീതിയിൽ ഊണുമുറി ക്രമീകരിക്കണം.

ഊണുമേശ ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ആവണം. കോണുകൾ കൂർത്തിരിക്കാൻ പാടില്ല. കസേരയുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയിലായിരിക്കണം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കാം. തെക്കോട്ടു തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കരുത്.

ഇളം നിറങ്ങളാണ് ഊണുമുറിക്ക് അഭികാമ്യം. അടുക്കളയോട് ചേർന്ന് ഊണുമുറി ക്രമീകരിക്കണം. അടുക്കളയുടെയും ഊണുമുറിയുടെയും തറനിരപ്പ്‌ ഒരുപോലെയായിരിക്കണം. വീടിന്റെ വടക്കുഭാഗത്തോ കിഴക്കുഭാഗത്തോ ഊണുമുറി വരുന്നതാണ് നല്ലത്.

ഊണുമേശ ഒരിക്കലും ഭിത്തിയോട് ചേർത്തിടരുത്. ശുചിമുറിയുടെ വാതിൽ ഊണുമുറിയിലേക്ക് തുറക്കുന്നവിധത്തിൽ ആവരുത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍; തുളസിത്തറയും ചില വിശ്വാസങ്ങളും