Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാസ്തു യന്ത്രങ്ങൾ സഹായിക്കുന്നതെങ്ങനെ?

വാസ്തു യന്ത്രങ്ങൾ സഹായിക്കുന്നതെങ്ങനെ?
, ഞായര്‍, 28 ഏപ്രില്‍ 2019 (17:01 IST)
വാസ്തു ദോഷങ്ങള്‍ക്ക് പരിഹാരമായാണ് വാസ്തുയന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. നിര്‍മ്മാണ രീതിയിലുള്ള പ്രശ്നങ്ങള്‍, സ്ഥലത്തിന്റെ ദോഷം എന്നിവ മാറ്റുന്നതിന് വാസ്തു യന്ത്രങ്ങള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
 
വീടിന്റെ തെക്ക് കിഴക്ക് ഭാഗം അളവിലും ദീര്‍ഘമായി വന്നാല്‍ രുദ്ര യന്ത്രമാണ് സ്ഥാപിക്കേണ്ടത്. അതേസമയം, തെക്ക് പടിഞ്ഞാറ് ഭാഗത്ത് കിണറുണ്ടെങ്കില്‍ ആ വീട്ടില്‍ സുദര്‍ശന യന്ത്രം സ്ഥാപിക്കണം. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ദീര്‍ഘമായുള്ള നിര്‍മ്മാണം നടന്നിട്ടുണ്ട് എങ്കിലും വീട് വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത് എങ്കിലും സുദര്‍ശനയന്ത്ര സ്ഥാപനം നടത്തി ദോഷങ്ങളെ മറികടക്കാം.
 
വീടിന് തെക്കോട്ടാണ് ദര്‍ശനമെങ്കില്‍ ആ വീട്ടില്‍ മൃത്യുഞ്ജയ യന്ത്രം സ്ഥാപിക്കണം. കിഴക്കും വടക്കും സ്ഥല ലഭ്യതയില്ലാത്തിടത്തും ശ്മശാനത്തിന്റെ സാമീപ്യമുള്ളിടത്തും മൃത്യുഞ്ജയ യന്ത്രം സ്ഥാപിച്ച് ദോഷപരിഹാരം നേടാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൈവങ്ങളുടെ ചിത്രങ്ങളില്‍ അണിയിക്കുന്ന മാലകളിലെ പൂക്കള്‍ ഉണങ്ങിയാല്‍ കുടുംബത്തില്‍ ദാരിദ്രമോ ?