ഗണപതി വിഗ്രഹം വീട്ടിൽ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടിൽ ഗണപതി വിഗ്രഹം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹൈന്ദവ വിശ്വാസപ്രകാരം പൂജ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏത് കാര്യം തുടങ്ങുമ്പോഴും പൂജ നടത്തുക എന്നത് പണ്ടുകാലം മുതലേ കണ്ടുവരുന്നതാണ്. ദൈവങ്ങൾ ഏറെ ഉണ്ടെങ്കിലും പൂജിക്കുന്നത് പ്രധാനമായും ഗണപതിയെ ആയിരിക്കും. കാരണം വിഘ്‌നങ്ങൾ എല്ലാം മാറ്റുന്ന ദൈവം എന്നാണ് വിഘ്‌നേശ്വരനായ ഗണപതി. ഗണപതിയെ പ്രസാദിപ്പിച്ചില്ലെങ്കിൽ ചെയ്യുന്ന കാര്യങ്ങളൊന്നും ഫലം കാണില്ലെന്നതും വിശ്വാസമാണ്.
പുതിയ വീട്ടിലോട്ട് താമസം മാറ്റുമ്പോൾ ഗണപതിഹോമം നടത്തുന്നതും ഇതിന്റെ ഭാഗമായാണ്. ഗണപതിയുടെ വിഗ്രഹം ഓരോ വീട്ടിലും നിർബന്ധമാണ്. എന്നാൽ ഗണപതിയുടെ വിഗ്രഹം വീട്ടിൽ വയ്‌ക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ജ്യോതിഷം പറയുന്നു. വിഗ്രഹം വയ്‌ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് വീട്ടിൽ ഐശ്വര്യവും ആനന്ദവും കൊണ്ടുവരും. അല്ലാത്ത പക്ഷം നേരെ തിരിച്ചായിരിക്കും ഫലസിദ്ധി.
ആദ്യം നാം ശ്രദ്ധിക്കേണ്ടതായ കാര്യം എന്തെന്നാൽ, എന്ത് കാര്യത്തിന് വേണ്ടിയാണ് ഗണപതി വിഗ്രഹം വീട്ടിൽ പൂജിക്കുന്നത് എന്നതാണ്. വീട്ടുടമ ആഗ്രഹിക്കുന്നത് സമാധാനവും ഐശ്വര്യവും സതോഷവും ആണെങ്കിൽ വെളുത്ത ഗണപതിയുടെ വിഗ്രഹവും ചിത്രവുമാണ് വീട്ടിൽ സൂക്ഷിക്കേണ്ടത്. ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്‌തവം. ഇത് അറിയാത്തവരായും ഉണ്ട്. ഇനി ആഗ്രഹിക്കുന്നത് വ്യക്തിപരമായ ഉയർച്ചയാണെങ്കിൽ കുങ്കുമവർണ്ണത്തിലുള്ള ഗണപതി വിഗ്രഹമാണ് വീട്ടിൽ വയ്‌ക്കേണ്ടത്.
വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത് ദിശയിൽ വിഗ്രഹം വയ്‌ക്കുന്നത് വീട്ടിലേക്ക് ദോഷങ്ങൾ വരുന്നത് തടയുന്നതിന് സഹായിക്കും, എന്നാൽ തുകലിൽ ഉണ്ടാക്കിയ വസ്‌തുക്കൾ ഒന്നും തന്നെ വിഗ്രഹത്തിനടുത്ത് വയ്‌ക്കാൻ പാടില്ല. ഇത് നേരെ വിപരീതമായ ഫലങ്ങൾ ഉണ്ടാക്കും. പൂജാമുറിയിൽ ഒരു വിഗ്രഹം മാത്രമേ വയ്‌ക്കാൻ പാടുള്ളൂ.