വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!
വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!
വാസ്‌തു പ്രകാരം വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നതിനു പോലും സ്ഥാനമുണ്ടെന്ന് പലര്‍ക്കുമറിയില്ല. ഇത് തെറ്റിച്ചാല്‍ ദോഷങ്ങള്‍ മാത്രമല്ല സംഭവിക്കുക, കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും ഈ അറിവില്ലായ്മ കാരണമാകും.
വീടുകളില്‍ ക്ലോക്ക് വെക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങളുണ്ട്. കിഴക്കും വടക്കും ദിശകളാണ് വോള്‍ക്ലോക്ക് വെയ്‌ക്കേണ്ടത്. പ്രധാന വാതിലിന് എതിര്‍ഭാഗത്തായി ചുവര്‍ ക്ലോക്ക് ഉണ്ടാകരുത്.
കിടക്കുന്നതിന് മുകളിലായി ഒരിക്കലും ക്ലോക്ക് വെയ്‌ക്കരുത്. അതു പോലെ കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തന രഹിതമായവ ഒരിക്കലും വീടുകളില്‍ സൂക്ഷിക്കരുത്. ഇത് ദോഷങ്ങള്‍ക്ക് കാരണമാകുന്നതിനൊപ്പം സാമ്പത്തിക അടിത്തറ തകരുന്നതിനും കാരണമാകും.
പെന്‍ഡുലമുള്ള ക്ലോക്കുകള്‍ കിടപ്പുമുറിയില്‍ ഒരിക്കലും വെയ്‌ക്കരുത്. ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയിലൂടെ വരുന്ന തരത്തില്‍ ഒരിക്കലും സ്ഥാപിക്കാന്‍ പാടില്ല. ഇത് കുടുംബത്തിലെ അംഗങ്ങളില്‍ നെഗറ്റീവ് ഏനര്‍ജി പകരാന്‍ കാരണമാകും.