Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിന്റെ വാസ്തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും!

വീടിന്റെ വാസ്തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും!

സിആര്‍ രവിചന്ദ്രന്‍

, ശനി, 12 നവം‌ബര്‍ 2022 (16:22 IST)
വീടിന്റെ വാസ്തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും. തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. തെക്കു കിഴക്കു വരുന്ന രീതിയില്‍ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. ഈ വസ്തുതകള്‍ മനസിലാക്കി വേണം വീട് നിര്‍മിക്കാന്‍. ചെറിയ കാര്യങ്ങള്‍ പോലും നിസാരമായി തള്ളിക്കളയരുത്. വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.
 
വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം. താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.
 
വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു മുന്നില്‍ പാഴ്വസ്തുക്കള്‍ കൂട്ടിയിടരുത്. ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. ബീമിനു താഴെ കിടക്ക സ്ഥാപിക്കരുത്. ടോയ്ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്. സ്റ്റെയര്‍കെയ്‌സിനു താഴെ പൂജാമുറിയും ടോയ്ലറ്റും നിര്‍മ്മിക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുണര്‍തം നക്ഷത്രക്കാരുടെ പൊതുസ്വഭാവങ്ങള്‍ ഇവയൊക്കെ