Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരേതരുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഫലമെന്ത് ?

വാർത്ത ജ്യോതിഷം വാസ്തു ചിത്രങ്ങൾ News Astrology Vasthu Photos
, തിങ്കള്‍, 16 ഏപ്രില്‍ 2018 (14:28 IST)
വീടുകളിൽ എന്തെല്ലാം വസ്തുക്കൾ വെക്കാം, വെക്കാൻ പാടില്ല എന്നുള്ളതിനെക്കുറിച്ചെല്ലാം വാസ്തു ശാസ്ത്രത്തിൽ വളരെ വ്യക്തമയി തന്നെ പറയുന്നുണ്ട്. ചില വസ്തുക്കൾ വീടിന്റെ ചില കോണുകളിൽ ഇരിക്കുന്നതും ചിലത് വീട്ടിൽ തന്നെ സൂക്ഷിക്കുന്നതും ദോഷം ചെയ്യും. എന്നാൽ ഇത് ഓരോ വീടിനും അതിന്റെ വാസ്തുവിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
 
എന്നാൽ മരിച്ചു പോയ ഗുരു കാരണവന്മാരുടെയൊ കുടുംബാംഗങ്ങളുടെയൊ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കാമോ? എന്നത് എപ്പൊഴും ഉയർന്നു കേൾക്കാറുള്ള ഒരു സംശയമാണ്. ഇത് സംബന്ധിച്ച് നല്ലതാണെന്നും ദോഷമാണെന്നുമെല്ലാമുള്ള വ്യത്യസ്ത അഭിപ്രായങ്ങളും കെട്ടുവരാറുണ്ട്. പക്ഷേ ഇക്കാര്യത്തിൽ സംശയിക്കേണ്ടതില്ലാ എന്നാണ് വാസ്തുവും ജ്യോതിശാസ്ത്രവും പറയുന്നത്.
 
വീടുകളിൽ സൂക്ഷിക്കാൻ ഏറ്റവും യോഗ്യതയുള്ളതാണ് പറേതരുടെ ചിത്രങ്ങൾ എന്ന് വാസ്തു ശാസ്ത്രം വ്യക്തമായി പറയുന്നു. ഇത് പുണ്യമുള്ള ഒരു കാര്യമാണ്. മരണപ്പെട്ട കാരണവന്മാരുടെ ചിത്രങ്ങൾക്ക് മുൻപിൽ വണങ്ങുന്നത് ക്ഷേത്ര സന്ദർശനത്തിന് സമാനമായ പുണ്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. പരേതരൂടെ ചിത്രങ്ങൾ വീട്ടിൽ വക്കുന്നത് കുടുംബത്തിന് ഗുണങ്ങൾ മാത്രമേ നൽകു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിക്കാമോ?