Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിലേക്കുള്ള പടികൾ പണിയുമ്പോൾ എണ്ണം നോക്കിയില്ലെങ്കിൽ ?

വീട്ടിലേക്കുള്ള പടികൾ പണിയുമ്പോൾ എണ്ണം നോക്കിയില്ലെങ്കിൽ ?
, ശനി, 30 ജൂണ്‍ 2018 (12:54 IST)
വീടു നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും വാസ്തു കൃത്യമായ നിർദേശങ്ങൾ നൽകാറുണ്ട്. അതു പോലെ തന്നെ വീടിലേക്കുള്ള പടികൾ പണിയുന്ന കാര്യത്തിലും ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് പടികളുടെ എണ്ണം. വീട്ടിലേക്കുള്ള പടികൾ ഒരിക്കലും ഒറ്റ സംഖ്യയിൽ അവസാനിക്കുന്നതായിരിക്കരുത് എന്നാണ് വാസ്തു ശാസ്ത്രം നിശ്കർഷിക്കുന്നത്.
 
പടികളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണം. പടികൾ കയറുമ്പൊൾ ലാഭം നഷടം എന്നിങ്ങനെ കണക്കാക്കുന്നതിനാൽ ലാഭത്തിലേക്ക് കാലെടുത്ത് വക്കുന്നതിനാണ് ഇത്. 2,4,6,8, എന്നിങ്ങനെ വേണം വീട്ടിലേക്കുള്ള പടികൾ പണിയാൻ. ഒറ്റ സംഖ്യയിലുള്ള പടികൾ വീടിന് ദൊഷകരമാണ്. ഇത് സാ‍മ്പത്തികമായ നഷ്ടത്തിനിടയാക്കും.
 
വീടിന്റെ മുകൾ നിലയിലേക്കുള്ള കോണിപ്പടികളും ഇതേ രീതിയിൽ തന്നെ വേണം പണിയാൻ. മുകളിലേക്കുള്ള കോണിപ്പടിയിൽ പടികളുടെ എണ്ണം കൂടുതലായി വരുന്നതിനാൽ പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. അങ്ങനെ ചെയ്താൽ അത് വലിയ ദോഷങ്ങൾക്ക് കാരണമാകും. വലതുകാൽ വച്ച് പടികൾ കയറി തുടങ്ങുന്നയാൾക്ക് വലതുകാൽ വച്ചു തന്നെ മുകൾ നിലയിലേക്ക് പ്രവേശിക്കാനാകുംവിധമാകണം കോണിപ്പടികൾ എന്ന് സാരം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വലതുകണ്ണ് തുടിക്കുന്നുണ്ടോ ?; എങ്കില്‍ ഉടന്‍ പങ്കാളിയെ കണ്ടുമുട്ടും!