Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ശയനദിശ; കുടുംബത്തിലെ ദുരിതങ്ങള്‍ക്ക് ഇത് കാരണമോ ?

എന്താണ് ശയനദിശ; കുടുംബത്തിലെ ദുരിതങ്ങള്‍ക്ക് ഇത് കാരണമോ ?

എന്താണ് ശയനദിശ; കുടുംബത്തിലെ ദുരിതങ്ങള്‍ക്ക് ഇത് കാരണമോ ?
, തിങ്കള്‍, 18 ജൂണ്‍ 2018 (14:15 IST)
വാസ്‌തുശാസ്‌ത്രം മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. വാസ്‌തു പ്രകാരമുള്ള കണക്കുകളില്‍ വീഴ്‌ച സംഭവിച്ചാല്‍ ദോഷങ്ങളും കഷ്‌ടതകളും വരുമെന്നാണ് പൂര്‍വ്വികര്‍ പറയുന്നത്.

വാസ്‌തുശാസ്‌ത്രത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ശയനദിശ. എന്നാല്‍ ഇത് എന്താണെന്ന് പലര്‍ക്കും അറിയില്ല. മുറിയുടെ ഇരിപ്പുവശവുമായി ഈ കണക്കിനു ബന്ധമുണ്ട്.

ഉറങ്ങുന്ന വേളയിൽ നമ്മളിലും, നമുക്ക് ചുറ്റുമുള്ള കാന്തികപ്രവാഹത്തിനെ അടിസ്ഥാനമാക്കിയാണ് വാസ്‌തു വിദഗ്ദര്‍  ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വടക്കോട്ടു തലവച്ചു ഉറങ്ങരുതെന്നു പറയുന്നത് ശയനദിശയെ അടിസ്ഥാനമാക്കിയാണ്. വടക്കോട്ടു തലവച്ചു ഉറങ്ങുമ്പോള്‍ ഭൂമിയുടെ കാന്തികബലവും ശരീരത്തിന്റെ കാന്തികബലവും ഒരേ ദിശയിലാവുകയും ഇത് വികർഷണത്തിനു കാരണമാകുകയും ചെയ്യും.

വികര്‍ഷണത്തിനു കാരണമാകുന്നതോടെ അസ്വസ്‌തതകളും ശാരീരിക ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും. വീട്ടിലെ നെഗറ്റീവ് ഏനര്‍ജിക്കും ഇത് കാരണമായി തീരുമെന്നതില്‍ സംശയമില്ല. ഇതിനാല്‍ ശയനദിശയില്‍ വീഴ്‌ച വരാതെ നോക്കുന്നതാകും ഉചിതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിന്റെ പൂമുഖം വിധിപ്രകാരമല്ലെങ്കിൽ ദോഷം ചെറുതല്ല