ഒരു ദിവസം വിളക്ക് കൊളുത്തുന്നത് മുടങ്ങിയാൽ ?
, ഞായര്‍, 17 ജൂണ്‍ 2018 (10:41 IST)
ദിവസവും രണ്ട് തവണ വീടുകളിൽ വിളക്ക് തെളിയിക്കുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. പുലർച്ചെ സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യാസ്ഥമനത്തിനു മുൻപുമാണ് വിളക്ക് തെളിയിക്കേണ്ടത്. കുടൂംബത്തിന്റെ സർവൈശ്വര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ഇരുട്ടും വെളിച്ചവും ഇടകലരുന്ന സമയത്ത് ദീപം തെളിയിക്കുന്നത് വീടുകളിൽ നിന്നും നെഗറ്റീവ് എനർജിയെ പുറം തള്ളും എന്നും വിശ്വാസം ഉണ്ട്.
വീടുകളിൽ വിളക്ക് തെളിയിക്കുന്നത് ഒരു ദിവസം മുടങ്ങിയാൽ അത് ദോഷമാണോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ അത് ദോഷം തന്നെയാണ്. ദീപം തെളിയിക്കുന്നത് മുടങ്ങത് ശുഭകരമല്ല. ഇത് കുടുംബത്തിന്റെ ഐശ്വര്യത്തെയും സന്തോഷത്തെയും തന്നെ ബാധിക്കും. നിത്യവുമുള്ള ദീപം തെളിയിക്കൽ മുടങ്ങുന്നത് ഈശ്വര കോപത്തിന് ഇടയാക്കും.
എന്നാൽ സാധിക്കത്ത സാഹചര്യങ്ങൾ വന്നു ചേർന്നാൽ വിളക്കു തെളിയിക്കാനായില്ലെങ്കിൽ അത് പ്രശനമല്ല. വിളക്ക് തെളിയിക്കുന്നത് വെറും ആചാരത്തിന്റെ ഭാഗം മാത്രമല്ല. അതിൽ ശസ്ത്രീയമായ പല വശങ്ങൾ കൂടിയുണ്ട്. ദീപങ്ങൾ പോസിറ്റീവ് എനർജ്ജിയുടെയും ഐശര്യത്തിന്റെയും പ്രതീകമാണ്.
Follow Webdunia malayalam
അടുത്ത ലേഖനം