Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്ന് ശ്രദ്ധിച്ചോളൂ... അടുക്കളയിലുമുണ്ട് വാസ്തു ദോഷം !

അടുക്കളയിലെ വാസ്തു

ഒന്ന് ശ്രദ്ധിച്ചോളൂ... അടുക്കളയിലുമുണ്ട് വാസ്തു ദോഷം !
, ശനി, 22 ഏപ്രില്‍ 2017 (11:45 IST)
വീട് എങ്ങനെ ഭംഗിയാക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഏറെ പേരും. പലമോഡലുകളില്‍ വീട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഭംഗിക്കാണ് ഇവര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. വീട് നിര്‍മ്മിക്കുമ്പോള്‍  പഠനമുറിയിലും പൂജാമുറിയിലും വാസ്തു നോക്കുന്ന നിങ്ങള്‍ അടുക്കളയുടെ കാര്യത്തല്‍ നോക്കാറുണ്ടോ? ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇതറിഞ്ഞോളൂ അടുക്കളയില്‍ വാസ്തു നോക്കിയില്ലെങ്കില്‍ അത് നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യം ഇല്ലാതാക്കും.
 
അടുക്കളയില്‍ വാതിലുകള്‍ നിര്‍മ്മിക്കുന്നത് മുതല്‍ സാധനങ്ങള്‍ ക്രമീകരിക്കുന്നതിന് വരെ വാസ്തു നോക്കണം അല്ലെങ്കില്‍ അത് കുടുബത്തിലെ ആരോഗ്യത്തെ ബാധിക്കും. വാസ്തുവില്‍ അടുക്കളയുടെ സ്ഥാനം എന്ന് പറയുന്നത് തെക്ക് കിഴക്ക് കോണിലാണ്. കിഴക്ക് ദര്‍ശനമായി നിന്ന് പാചകം ചെയ്യുന്ന രീതിയില്‍ വേണം അടുക്കള ക്രമീകരിക്കാന്‍. അത് ആരോഗ്യത്തിന് വളരെ നല്ലതാണ്
 
പാത്രങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള സെല്‍ഫ്,  മിക്‌സി, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമായ കോണും തെക്ക് കിഴക്ക് തന്നെയാണ്. അതുപോലെ കുടിവെള്ളപ്പാത്രങ്ങൾ മണ്‍ പാത്രങ്ങള്‍ ഇവയ്ക്കെല്ലാം അനുയോജ്യമായത് വടക്ക് കിഴക്ക് ഭാഗത്താണ്. അടുക്കളയുടെ ചുമരുകളില്‍ അധികം കടുംകളറുകള്‍ ഉപയോഗിക്കുന്നത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കാന്‍ കാരണമാകും. അതിനാല്‍ പച്ച, മഞ്ഞ, റോസ് നിറം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസാരമെന്ന ഭൗതിക കര്‍ത്തവ്യം നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കൂ ? സ്വയം തിരിച്ചറിയാം !