Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദോഷങ്ങള്‍ ഇങ്ങനെയും സംഭവിക്കാം; പോര്‍ച്ച് പണിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദോഷങ്ങള്‍ ഇങ്ങനെയും സംഭവിക്കാം; പോര്‍ച്ച് പണിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Vastu For Garage
, ബുധന്‍, 7 നവം‌ബര്‍ 2018 (18:11 IST)
വീടിന്റെ സ്ഥാനം പോലെ തന്നെ പ്രധാനമാണ് പോര്‍ച്ചിന്റെ സ്ഥനവും. എന്നാല്‍ വീടിന്റെയും വസ്‌തുവിന്റെയും ദിശ അനുസരിച്ച് പലരും പോര്‍ച്ചിന്റെ കണക്കില്‍ മാറ്റും വരത്താറുണ്ട്. ഈ രീതി വീടിനും അംഗങ്ങള്‍ക്കും ദോഷമുണ്ടാക്കുമെന്നാണ് വാസ്‌തു പറയുന്നത്.

പോര്‍ച്ച് എങ്ങനെ പണിയണമെന്ന് പലരും അന്വേഷിക്കാറില്ല. തെക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വേണം വാസ്തുപ്രകാരം പോര്‍ച്ച് പണിയാന്‍ എന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

പോര്‍ച്ചില്‍ വായുപ്രവാഹം ഉണ്ടായിരിക്കുകയും കുറഞ്ഞത് രണ്ട്- മൂന്നടി സ്ഥല വ്യാപ്തി ഉണ്ടാവുകയും വേണം. എന്നാല്‍ വീടിനേട് ചേര്‍ത്ത് പോര്‍ച്ച് പണിതാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

വടക്ക്പടിഞ്ഞാറ് ഭാഗത്ത് പോര്‍ച്ച് പണിയുകയാണെങ്കിൽ വാഹനങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നാണ് വിശ്വാസം.

വടക്ക് കിഴക്ക് ഭാഗത്ത് പോസറ്റീവ് എനർജികളുടെ പ്രവാഹം ഉള്ളതിനാല്‍ ഈ ദിശയില്‍ പോര്‍ച്ച് പണിയരുത്. തെക്ക് പടിഞ്ഞാറുഭാഗത്തും ഇതേ പ്രശ്‌നമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിലും ശ്രദ്ധ വേണം. തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗം അഭിമുഖീകരിച്ചായിരിക്കണം വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍.

വീടിന്റെ പ്രധാന കവാടത്തേക്കാൾ ഉയരത്തില്‍ പോര്‍ച്ചിന്റെ ഗേറ്റ് പണിയരുത്. മഞ്ഞ അല്ലെങ്കിൽ വെള്ള നിറമായിരിക്കണം പെയിന്റിങ്ങിന് ഉപയോഗിക്കേണ്ടത്. കഴിയുന്നതും വീടിന്റെ മുന്‍ ഭാഗത്ത് പോര്‍ച്ച് പണിയാതിരിക്കുന്നതാകും നല്ലത്. വീട്ടിലേക്കുള്ള സൂര്യപ്രകാശത്തിന്റെയും വായു സഞ്ചാരത്തിന്റെയും പാത മുറിയാന്‍ ഇത് കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രങ്ങളിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട് !