Select Your Language

Notifications

webdunia
webdunia
webdunia
webdunia

പച്ചക്കറി സൂപ്പ് വീട്ടിലുണ്ടാക്കാം

പച്ചക്കറി സൂപ്പ് വീട്ടിലുണ്ടാക്കാം

പച്ചക്കറി സൂപ്പ് വീട്ടിലുണ്ടാക്കാം
, ചൊവ്വ, 30 ഓഗസ്റ്റ് 2016 (19:18 IST)
തണുപ്പും മഴയും ഉണ്ടാകുമ്പോള്‍ ആദ്യം ആലോചിക്കുക ചൂട് ചായയെ കുറിച്ചോ കാപ്പിയെ കുറിച്ചോ ആയിരിക്കും. അതല്ലെങ്കില്‍ പിന്നെ വറുത്ത സാധനങ്ങളിലേക്കാണ്. എന്നാല്‍ അമിതമായ ചായ, കാപ്പി ഉപയോഗവും എണ്ണയില്‍ വറുത്ത ആഹാരങ്ങളും ഒരുപോലെ  ആരോഗ്യത്തെ മോശമായി ബാധിക്കുന്നവയാണ്. അപ്പോള്‍ പിന്നെ തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ഭക്ഷണം സൂപ്പ് തന്നെയാണ്.  
 
ചേരുവകള്‍
 
1. കാബേജ്, ചീര, മുള്ളങ്കി, ബീന്ഡസ്, ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് - 250 ഗ്രാം
 
2. സവാള നീളത്തിലരിഞ്ഞ് - കാല്‍ കപ്പ്
3. ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
4. മല്ലിയില - അല്‍പം 
5. കോണ്‍ഫ്‌ളവര്‍ - 1 ടീസ്പൂണ്‍
6. കുരുമുളകുപൊടി - അര ടീസ്പൂണ്‍
7. പഞ്ചസാര - അര ടീസ്പൂണ്‍
8. ഉപ്പ് - പാകത്തിന്
 
പാകം ചെയ്യുന്ന വിധം:
പച്ചക്കറികള്‍ ഒരു കപ്പ് വെള്ളമൊഴിച്ച്  കുക്കറില്‍ 20 മിനിട്ട് ചെറു തീയില്‍  വേവിക്കുക. വെന്തു കുറുകിയ സൂപ്പ് അല്പം വെള്ളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയില്‍ അരിച്ചെടുക്കുക. കോണ്‍ ഫ്‌ളവര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കി  ഇതില്‍ ചേര്‍ത്ത് പാകത്തിന് കുറുക്കുക. പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ചൂടോടെ കഴിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ലിന് കൊടുക്കാം പ്രാധാന്യം