പച്ചമാങ്ങാക്കറി ഉണ്ടാക്കിയാലോ?

ഗോൾഡ ഡിസൂസ
ശനി, 28 ഡിസം‌ബര്‍ 2019 (13:17 IST)
മാങ്ങാക്കറിയെന്ന് കേട്ടാല്‍ തന്നെ മലയാളിയുടെ നാവില്‍ വെള്ളമൂറും. കടലും കടന്ന് മലയാളിയുടെ മാങ്ങാക്കറി പെരുമ വളരുകയാണ്. മാങ്ങാക്കറിയില്ലാത്ത സദ്യ മലയാളിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. അത് മാങ്ങാക്കാലമായാലും അല്ലെങ്കിലും. ഒരു കിടിലന്‍ മാങ്ങാക്കറി ഉണ്ടാക്കിയാലോ.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍: 
 
പച്ച മാങ്ങ - 500 ഗ്രാം
തേങ്ങ -1 (വലുത്)
മുളകുപൊടി - 75 ഗ്രാം
മഞ്ഞള്‍പൊടി - 75 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി- 1 കഷ്ണം
കറിവേപ്പില- 2 തണ്ട് 
 
പാകം ചെയ്യേണ്ട രീതി:
 
മാങ്ങാക്കറി ഉണ്ടാക്കാന്‍ എത്ര എളുപ്പം എന്ന് തോന്നും. പച്ചമാങ്ങ കനം കുറച്ച് ചെറുതായി അരിയുക. അതില്‍ മഞ്ഞപ്പൊടിയും മുളക്‍പൊടിയും ഇട്ട് പാകത്തിന് ഇളക്കുക. അടുപ്പത്ത്‌വയ്ക്കുക. തിളക്കുമ്പോള്‍ തേങ്ങ, ഇഞ്ചി എന്നിവ അരച്ചുചേര്‍ത്ത് കറിവേപ്പിലയും ഉപ്പും ഇട്ടിളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കുക. മാങ്ങാക്കറി റെഡി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

ശബരിമല കയറാന്‍ ഒരുങ്ങുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments