Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിമ്പിളായി മാങ്ങാ അച്ചാർ ഉണ്ടാക്കി നോക്കിയാലോ?

സിമ്പിളായി മാങ്ങാ അച്ചാർ ഉണ്ടാക്കി നോക്കിയാലോ?

ചിപ്പി പീലിപ്പോസ്

, ബുധന്‍, 26 ഫെബ്രുവരി 2020 (18:07 IST)
എന്തൊക്കെയുണ്ടെങ്കിലും നല്ല നാടന്‍ രീതിയില്‍ വച്ച മാങ്ങാ അച്ചാറും അല്‍പ്പം തൈരുമുണ്ടെങ്കില്‍ ഊണ് ഉഷാറാകും. വളരെ എളുപ്പത്തിൽ മാങ്ങാ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ദാ പരീക്ഷിച്ചോളൂ.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
മാങ്ങ അരിഞ്ഞത് - 3 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
മുളകുപൊടി - കാല്‍ കപ്പ്‌
മഞ്ഞള്‍പ്പൊടി - കാല്‍ കപ്പ്‌
കടുക്‌ - കാല്‍ കപ്പ്‌
നല്ലെണ്ണ - അരകപ്പ്‌
 
പാകം ചെയ്യേണ്ട വിധം:
 
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌, കടുക്‌ പൊടിച്ചത്‌ ഇവയെല്ലാം ഒന്നിച്ച്‌ ചേര്‍ത്ത്‌ യോജിപ്പിക്കുക. മാങ്ങയില്‍ ആദ്യം എണ്ണയും പിന്നെ മസാലയും പുരട്ടി വയ്ക്കുക. വൃത്തിയുള്ള ഭരണി എടുത്ത്‌ മസാല പുരട്ടിയ മാങ്ങ അതിനുള്ളീലാക്കി അടച്ച്‌ സൂക്ഷിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലയൂട്ടുന്നതിന് മുൻപ് അമ്മമാർ അറിയണം ഇക്കാര്യങ്ങൾ !