Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട ദോശ പോലെ കിടിലൻ ഈ കിഴങ്ങ് ദോശ! ഉണ്ടാക്കുന്ന വിധം

മുട്ട ദോശ പോലെ കിടിലൻ ഈ കിഴങ്ങ് ദോശ! ഉണ്ടാക്കുന്ന വിധം

ചിപ്പി പീലിപ്പോസ്

, വ്യാഴം, 6 ഫെബ്രുവരി 2020 (16:15 IST)
മുട്ട ദോശ ഇഷ്ടമല്ലാത്തവർ ഉണ്ടാകുമോ? ഇല്ലായെന്ന് തോന്നുന്നു. അതുപോലെ വ്യത്യസ്തമായ ഒന്നാണ് കിഴങ്ങ് ദോശ. കിഴങ്ങ് ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
ഉരുളക്കിഴങ്ങ് - 3/4 കിലോ
കടലമാവ് - 11/2 കപ്പ്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 വലിയ സ്പൂണ്‍
ജീരകം - 1 സ്പൂണ്‍
സവാള അരിഞ്ഞത് - 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 3 സ്പൂണ്‍
അരിപ്പൊടി - 1/2 കപ്പ്
അമേരിക്കന്‍ മാവ് - 2 വലിയ സ്പൂണ്‍
സോഡാപ്പൊടി - 2 നുള്ള്
ഇഞ്ചി അരിഞ്ഞത് - 1/2 സ്പൂണ്‍
 
പാകം ചെയ്യേണ്ട വിധം:
 
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിക്കുക. കടലമാവും അരിപ്പൊടിയും അമേരിക്കന്‍ മാവും വെള്ളവും ഉപ്പും പാകത്തിനു ചേര്‍ത്ത് കട്ടകെട്ടാതെ കുഴയ്ക്കണം. ഉരുളക്കിഴങ്ങ് പൊടിച്ചതും രണ്ടു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് ദോശയ്ക്ക് കലക്കുന്നതുപോലെ കലക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊത്തിയരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി, ഇവ ഇട്ട് വഴറ്റി മാവില്‍ ചേര്‍ക്കുക. ദോശക്കല്ലില്‍ ഒഴിച്ച് ഇരുപുറവും ചുട്ടെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടി കുറയ്ക്കണോ?; ഈ 4 കാര്യങ്ങൾ ചെയ്താൽ മതി!