Publish Date: Sat, 29 Feb 2020 (15:38 IST)
Updated Date: Sat, 29 Feb 2020 (15:49 IST)
ബിഗ് ബോസ് ഹൌസിൽ പുതിയ കളികൾ അരങ്ങേറുകയാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ വീടിനുള്ളിൽ പുതിയ ഗ്രൂപ്പ് രൂപം കൊണ്ടു. രജിത് കുമാറിനൊപ്പം അമൃത, അഭിരാമി, രഘു, സുജോ എന്നിവർ ഒരു ഗ്രൂപ്പായി മാറി. ഇപ്പോൾ ആര്യയും ഫുക്രുവും വീണയും പാഷാണം ഷാജിയും മറ്റൊരു ഗ്രൂപ്പ് ആണ്.
ജസ്ല്, അലസാന്ദ്ര, രഘു എന്നിവരിൽ നിന്നുണ്ടായ തിരിച്ചടി ആര്യയും വീണയും പ്രതീക്ഷിച്ചതല്ല. മോശം പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ഇരുവരും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നാലെ, വീട്ടിലുള്ളവരോടൊക്കെയുള്ള ഇഷ്ടം പോയി എന്ന് വീണയും ആര്യയും പറഞ്ഞു.
പുറത്തുനിന്ന് കളി കണ്ടുവന്നതിന്റെ മാറ്റമാണെന്നും ആര്യ പറഞ്ഞതാണ് ഇപ്പോൾ ആരാധകരും ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്. കണ്ണിന് അസുഖം മൂലം ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റി നിർത്തപ്പെട്ട ചിലർ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഉണ്ടായ മാറ്റം ആര്യക്ക് മനസിലായിരിക്കുകയാണ്.
അമൃതയും അഭിരാമിയും അടക്കമുള്ളവർ രജിത്തിനെ ഉപയോഗിക്കുകയാണ് എന്ന് ആര്യ പറയുന്നതും ശ്രദ്ധേയമായ കാര്യമാണ്. രജിത്തിനെ മണ്ടനാക്കുകയാണ് അവരെന്നും പുള്ളി അതിന് നിന്ന് കൊടുക്കുന്നുണ്ടെന്നും ആര്യ പറയുന്നു.