ദേശാടനക്കിളി കരയാത്ത ഇടം !

എം ബി നിദ്ര
ശനി, 29 ഫെബ്രുവരി 2020 (16:57 IST)
കായലിന്‍റെ ഓളപ്പരപ്പിലൂടെ ശാന്തമായൊരു യാത്ര ഇഷ്ടപ്പെടാത്ത വിനോദയാത്രികര്‍ ആരുണ്ട്. ഇത്തരമൊരു യാത്രയില്‍ ദേശാടന പക്ഷികളുമായി കിന്നാരം പറയാന്‍ സാധിച്ചാലോ? എവിടെയാണ് ഈ സ്വപ്ന ലോകമെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്, ഇവിടെത്തന്നെ, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍!
 
കോട്ടയം ജില്ലയിലെ കുമരകം പക്ഷി സ്നേഹികളുടെ ‘സ്വന്തം സ്ഥലമാണ്’. ദേശാടന പക്ഷികള്‍ ചേക്കേറുന്ന ഇവിടം സൈബീരിയന്‍ കൊക്കുകള്‍, എരണ്ടപ്പക്ഷികള്‍, ഞാറപ്പക്ഷികള്‍ തുടങ്ങിയവയുടെ ഇഷ്ടകേന്ദ്രമാണ്.
 
പതിനാല് ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഈ പക്ഷി സംരക്ഷണ കേന്ദ്രത്തിലെത്തിയാല്‍ പിന്നെ ‘പറക്കുന്ന സൌന്ദര്യത്തിന്‍റെ' ഇന്ദ്രജാലത്തില്‍ അകപ്പെട്ടു എന്ന് തന്നെ കരുതാം. കായലിനോട് അതിര് പങ്കിടുന്ന ഇവിടെ നിങ്ങള്‍ക്ക് ഹിമാലയത്തില്‍ നിന്നോ അങ്ങ് ദൂരെ സൈബീരിയയില്‍ നിന്നോ പറന്നെത്തിയ ‘അതിഥികളു‘മായി സ്വകാര്യം പറയാം!
 
പാതിരാമണല്‍ എന്ന കൊച്ചു ദ്വീപിലേക്ക് ബോട്ട് മാര്‍ഗ്ഗം സഞ്ചാരികള്‍ക്ക് എത്തിപ്പെടാം. ഈ യാത്ര മനോഹരമായ പക്ഷി സങ്കേതത്തെ കുറിച്ച് സഞ്ചാരികള്‍ക്ക് കൂടുതല്‍ അറിവ് നല്‍കും. ഇന്നിന്‍റെ ആകര്‍ഷണമായ ഹൌസ് ബോട്ടുകളും ഇവിടെ വാടകയ്ക്ക് ലഭിക്കും.
 
ജലപ്പക്ഷികള്‍, സെബീരിയന്‍ കൊക്കുകള്‍, കുയിലുകള്‍, മൂങ്ങകള്‍, പലയിനം തത്തകള്‍, ഞാറപ്പക്ഷികള്‍, എരണ്ടകള്‍, മരംകൊത്തികള്‍, പൊന്‍‌മകള്‍ തുടങ്ങിയവയെല്ലാം സഞ്ചാരികളെ കുമരകത്തേക്ക് ആകര്‍ഷിക്കുന്നു.
 
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം സന്ദര്‍ശനത്തിന് വളരെ അനുയോജ്യമാണ്. എന്നാല്‍, ദേശാടന പക്ഷികളെ കാണണമെങ്കില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കേണ്ടത്.
 
എത്തിച്ചേരാന്‍
 
കോട്ടയം റയില്‍‌വെ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ കുമരകത്ത് എത്തിച്ചേരാം. കുമരകത്തേക്ക് ബസ് സര്‍വീസും സുലഭമാണ്. 106 കിലോമീറ്റര്‍ അകലെയാണ് കൊച്ചി വിമാനത്താവളം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

പശ്ചിമേഷ്യൻ സംഘർഷം, പറക്കാൻ ഇനി ചെലവ് കൂടും, ആഭ്യന്തര നിരക്ക് നിയന്ത്രണം പിൻവലിച്ച് കേന്ദ്രം

അടുത്ത ലേഖനം
Show comments