Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടുഭാരം: കേരളത്തിൽ തൊഴിലുപേക്ഷിച്ചത് 57 ശതമാനം സ്ത്രീകളെന്ന് സർവേ

വീട്ടുഭാരം: കേരളത്തിൽ തൊഴിലുപേക്ഷിച്ചത് 57 ശതമാനം സ്ത്രീകളെന്ന് സർവേ
, വെള്ളി, 7 ജൂലൈ 2023 (12:54 IST)
വീട്ടില്‍ കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ടതിനാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കും ജോലി ഉപേക്ഷിക്കേണ്ടതായി വരുന്നതായി കണ്ടെത്തല്‍. കേരള നോളജ് ഇക്കോണമി മിഷന്‍ സ്ത്രീ തൊഴിലന്വേഷകര്‍ക്കിടയില്‍ സംഘടിപ്പിച്ച സര്‍വേയിലാണ് ഈ വിവരം. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ ദക്ഷിണേത്യയില്‍ ഏറ്റവും പിന്നില്‍ കേരളമാണെന്ന് നേരത്തെ നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ തൊഴില്‍ സേന സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
 
സര്‍വേയോട് പ്രതികരിച്ചവരില്‍ 57 ശതമാനം പേരും ജോലി ഉപേക്ഷിച്ചത് വീട്ടുജോലി കാരണമായി പറഞ്ഞാണ്. വിവാഹവും വിവാഹത്തെ തുടര്‍ന്നുള്ള സ്ഥലം മാറ്റവും വഴി 20 ശതമാനം പേരാണ് ജോലി ഉപേക്ഷിച്ചത്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ്,കുറഞ്ഞ വേതനം എന്നിവയാണ് തൊഴില്‍ ഉപേക്ഷിക്കാന്‍ ഇടയായ മറ്റ് കാരണങ്ങള്‍. അതേസമയം തൊഴില്‍ ഉപേക്ഷിച്ച സ്ത്രീകളില്‍ 96.5 ശതമാനം പേരും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. തൊഴില്‍ ഉപേക്ഷിച്ചവരില്‍ 3540 പ്രായത്തിനിടയില്‍ ഉള്ളവരാണ്. ഇതില്‍ തന്നെ 3034 പ്രായപരിധിയിലുള്ള സ്ത്രീകളാണ് കൂടുതല്‍. വിവാഹശേഷമോ കുഞ്ഞുണ്ടായതിന് ശേഷമോ ജോലി ഉപേക്ഷിക്കേണ്ടി വന്നവരാണ് ഇവരില്‍ ഏറെയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജന്തുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം