Publish Date: Thu, 10 Oct 2019 (17:54 IST)
Updated Date: Thu, 10 Oct 2019 (17:56 IST)
മുഖസൌന്ദര്യം കാക്കുന്നതിന് പലതരം ക്രീമുകളും ലോഷനുകളും പുരട്ടുന്നവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ച് മുപ്പത് വയസിനു ശേഷം മുഖ ചര്‍മ്മത്തില്‍ ചുളിവുകളും പാടുകളും വരാന്‍ തുടങ്ങും. ഇതിനെ ഒഴിവാക്കി എന്നും യൌവ്വനം നിലനിര്‍ത്താന്‍ എറ്റവും നല്ല ഒരു വിദ്യയാണ് ചെറുപയര്‍ ഫെയ്സ് പാക്ക്.
ചെറുപയര്‍ പൊടിയിലേക്ക് മുട്ടയുടെ വെള്ളയും ചെറുനാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം ചേര്‍ത്താണ് ചെറുപയര്‍ ഫെയ്‌സ് പാക് തയ്യാറാക്കുന്നത്. ഇതിലെ ഓരോ ചേരുവയും മുഖ സൌന്ദര്യത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ്.
കണ്ണിനു ചുറ്റുമുള്ള ഇടമൊഴികെ മുഖത്ത് പാക് തേച്ചു പിടിപ്പിക്കുക. മിശ്രിതം മുഖത്ത് പുരട്ടിയതിനു ശേഷം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളം ഉപയോകിച്ച് കഴുകിക്കളയാം. ചര്‍മത്തിലെ പാടുകള്‍, കുത്തുകള്‍ എന്നിവ മാറാനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ ഉത്തമമാണ്.