Webdunia - Bharat's app for daily news and videos

Install App

തൈറോയ്‌ഡ്- സ്‌ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം!

തൈറോയ്‌ഡ്- സ്‌ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം!

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (12:15 IST)
തൈറോയ്‌ഡ് ഇന്ന് മിക്കവരിലും കണ്ടുവരുന്ന രോഗമാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. ക്ഷീണം, അലസത, അമിത ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്‌ത്രീകളാണ് തൈറോയ്‌ഡിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്.
 
മിക്ക തൈറോയ്‌ഡ് രോഗങ്ങളും ഓട്ടോ ഇമ്മ്യൂണിറ്റി മൂലമാണ് വരുന്നത്. സ്‌ത്രീകളിൽ ഓട്ടോ ഇമ്മ്യൂണിറ്റി മൂലമുള്ള രോഗങ്ങൾ പൊതുവെ കൂടുതലാണ്. ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഏകദേശം 11-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളിൽ തൈറോയ്‌ഡ് ഗ്രന്ഥി വലുതാകും. 
 
ആർത്തവം കൃത്യമായി വരുന്ന സമയത്ത് അത് സാധാരണനിലയിലാകും. കൗമാരത്തിൽ ആർത്തവപ്രശ്‌നങ്ങളോ മറ്റു തൈറോയ്‌ഡ് പ്രശ്‌നങ്ങളോ കണ്ടാൽ നിസ്സാരമാക്കരുത്. ആർത്തവം വൈകിയാലും ശ്രദ്ധിക്കണം. നിർബന്ധമായും രക്‌തത്തിലെ ഹോർമോണിന്റെ അളവ് പരിശോധിച്ചറിയണം. വർഷത്തിൽ ഒരു തവണ തൈറോയ്‌ഡ് പരിശോധിപ്പിക്കണം.
 
അതുപോലെ, ഗര്‍ഭകാലത്തിന്‍റെ ആദ്യ മാസങ്ങളില്‍ സ്ത്രീകളില്‍ തൈറോയിഡ് കാണപ്പെടാറുണ്ട്. തൈറോയ‌്ഡ് ഉണ്ടാകുന്ന ഗര്‍ഭിണികളില്‍ പലര്‍ക്കും പ്രമേഹവും വരാനുളള സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
 
ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളാണ് ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന തൈറോയിഡും പ്രമേഹവും.  അതിനാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഈ രണ്ട് രോഗങ്ങളും നിസാരമായി കാണരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്തെ പ്രധാന രോഗങ്ങളെകുറിച്ച് അറിയണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല! മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തും

മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട നാറ്റം' തലവേദനയാകുന്നുണ്ടോ? പരിഹാരമുണ്ട്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

അടുത്ത ലേഖനം
Show comments