Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട വീണ്ടും ചൂടാക്കി കഴിക്കേണ്ട, ഉണ്ടാവുക ഗുരുതര പ്രശ്നങ്ങൾ !

മുട്ട വീണ്ടും ചൂടാക്കി കഴിക്കേണ്ട, ഉണ്ടാവുക ഗുരുതര പ്രശ്നങ്ങൾ !
, തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (14:50 IST)
തലേദിവസം ഉണ്ടാക്കിയ ആ‍ാഹാരങ്ങൾ ചൂടാക്കി പിറ്റേ ദിവസം ഉപയോഗിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ കൂടുതൽ പേരും. ഫ്രിഡ്ജ് സർവ സാധാരണമായതോടെയാണ് ഇത്തരമൊരു ശീലത്തിലേക്ക് നമ്മൾ എത്തിപ്പെട്ടത്. എന്നാൽ എന്തെന്നോ ഏതെന്നോ നോക്കാതെ എല്ലാ ആഹാരങ്ങളും അങ്ങനെ വീണ്ടും ചൂടാക്കി കഴിക്കരുത്.
 
വീണ്ടും ചൂടാക്കുന്നതിലൂടെ ഭക്ഷണങ്ങൾക്ക് പല തരത്തിലുള്ള രാസമാറ്റങ്ങൾ സംഭവിക്കാം എന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ ഉണ്ടാവുക വലിയ അപക്കടങ്ങളാ‍കും. ഇത്തരത്തിൽ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണ് മുട്ട. ഉണ്ടാക്കിയ ഉടനെ തന്നെ കഴിക്കേണ്ട ഒരു ഭക്ഷണ സാധനമാണ് മുട്ട. ഇത് പാകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതുപോലും നല്ലതല്ല. 
 
ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് മുട്ടയിൽ. ഒരിക്കൽ പാകം ചെയ്ത് വീണ്ടും ചൂടാക്കുന്നതിലൂടെ മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ വിഘടിച്ച് വിഷപദാർത്ഥങ്ങൾ രൂപപ്പെടുന്നു. ഇത് ശരീരത്തിലെത്തിയാൽ ഗുരുതര ഭക്ഷ്യ വിധബാധക്ക് കാരണമാകും. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഉരുളക്കിഴങ്ങും വീണ്ടും ചൂടാക്കി കഴിക്കുന്നത് സമാനമായ ഫലമാണ് ഉണ്ടാക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സ്പൂണ്‍ നെയ്യ് കഴിച്ചുനോക്കൂ, കിടപ്പറയില്‍ പ്രകടനം കിടിലനാകും!