Webdunia - Bharat's app for daily news and videos

Install App

മാതൃദിനത്തിൽ കുഞ്ഞ് നീൽ കിച്ച്‌‌ലുവിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് കാജൽ അഗർവാൾ

Webdunia
ഞായര്‍, 8 മെയ് 2022 (10:46 IST)
സമൂഹമാധ്യമങ്ങളിൽ കുഞ്ഞുമായുള്ള തന്റെ ആദ്യചിത്രം പുറത്തുവിട്ട് കാജൽ അഗർവാൾ. ഏപ്രിലിൽ പ്രസവം കഴിഞ്ഞുവെങ്കിലും മാതൃദിനത്തിലാണ് താരം ആദ്യമായി കുഞ്ഞിന്റെ ചിത്രം പങ്കുവെയ്ക്കുന്നത്. മാതൃദിനത്തിനെ പറ്റി സുന്ദരമായ ഒരു കുറിപ്പും ചിത്രത്തിനൊപ്പം താരം പങ്കുവെച്ചു.
 
എന്റെ ആദ്യ കുഞ്ഞെ, എനിക്ക് നീ എത്ര വിലപ്പെട്ടതാണെന്ന്, ജീവിതം മുഴുവൻ എത്ര വിലപ്പെട്ടതായിരിക്കുമെന്ന് നിന്നെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യമായി ഞാൻ കൈകളിൽ ഏറ്റുവാങ്ങിയപ്പോൾ, നിന്റെ കുഞ്ഞുവിരലിന്റെ സ്പർശനം അറിഞ്ഞപ്പോൾ നിന്റെ നനുത്ത ശ്വാസം അനുഭവിച്ചപ്പോൾ നിന്റെ സുന്ദരമായ കണ്ണുകൾ കണ്ടപ്പോൾ ആയുഷ്‌കാ‌ലം വരെ നീയുമായി സ്നേഹത്തിലാകുമെന്ന് ഞാൻ തിരിച്ചറിയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

വരുന്ന കാലങ്ങളിൽ ഞാൻ എന്റെ കഴിവ് വെച്ച് ഒരുപാട് കാര്യങ്ങൾ നിന്നെ പഠിപ്പിക്കാൻ ശ്രമിച്ചേക്കാം, പക്ഷേ ഇപ്പോൾ തന്നെ ഒരു അമ്മയായിരിക്കുക എന്ന അനുഭവമെന്നത് ഒത്തിരി തവണ നീയെന്നെ പഠിപ്പിച്ച് കഴിഞ്ഞു. എങ്ങനെ നിസ്വാർഥയാകാമെന്ന്, നിർമലമായ സ്നേഹം എന്താണെന്ന് നീ എന്നെ പഠിപ്പിച്ചു. എന്റെ ശരീരത്തിന് പുറത്തും ഒരു ഹൃദയം ഉണ്ടാകാമെന്ന് നീയെന്നെ പഠിപ്പിച്ചു.
 
എനിക്ക് ഈ അനുഭവങ്ങളെല്ലാം ആദ്യമായി സമ്മാനിച്ചതിന് ഞാൻ നിന്നോട് നന്ദി പറയുന്നു. മറ്റാർക്കും ഈ നിമിഷങ്ങൾ എനിക്ക് സമ്മാനിക്കാൻ കഴിയുമായിരുന്നില്ല. ദൈവം ആ അവസരത്തിനായി നിന്നെയാണ് തിരെഞ്ഞെടുത്തത്. എന്റെ പ്രിയപ്പെട്ട രാജകുമാരാ.. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം താരം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജിന് പരുക്ക്

കേരള ഷെയറില്‍ നിന്ന് മാത്രം ബജറ്റ് റിക്കവറി! ഏത് നിര്‍മ്മാതാവും കൊതിക്കുന്ന നേട്ടവുമായി ദുല്‍ഖര്‍

Kerala Team for Oman T20 Series: ഒമാനെതിരെ ട്വന്റി 20 കളിക്കാന്‍ കേരള ടീം; നായകന്‍ സാലി സാംസണ്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പകര്‍ച്ചവ്യാധിപോലെ പടരുകയാണ് ഈ വിറ്റാമിന്റെ കുറവ്

നല്ല ഉറക്കം ആരാണ് ആഗ്രഹിക്കാത്തത്, ഇക്കാര്യങ്ങള്‍ ശീലമാക്കു

30 ദിവസത്തേക്ക് അരി ഭക്ഷണം നിര്‍ത്തിയാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഇന്ത്യയില്‍ കൂടുന്നു; സമ്മര്‍ദ്ദം യുവ ഹൃദയങ്ങളെ അപകടത്തിലാക്കുന്നത് എന്തുകൊണ്ട്?

കാര്‍ഡിയോളജിസ്റ്റ് പറയുന്നു: ഈ അഞ്ചുസപ്ലിമെന്റുകള്‍ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

അടുത്ത ലേഖനം
Show comments