Publish Date: Sun, 16 Feb 2020 (16:47 IST)
Updated Date: Sun, 16 Feb 2020 (16:50 IST)
ഇന്ന് സര്‍വ്വസാധാരണമായ ഒന്നാണ് വിവാഹമോചനം. സ്‌ത്രീകള്‍ക്കായാലും പുരുഷനായാലും വിവാഹമോചനം മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഇന്നലെവരെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ഒരാള്‍ മുറിവേല്‍പ്പിച്ചു പോകുന്നത് മാനസികമായ തകര്‍ച്ചയ്‌ക്ക് വരെ കാരണമാകും. ഈ വിഷമസാഹചര്യത്തില്‍ നിന്നും ഏകാന്തതയില്‍ നിന്നും മുക്‍തി നേടാന്‍ സഹായിക്കുന്ന കാര്യങ്ങളെന്തെല്ലാമാണെന്ന് നോക്കാം.
വിവാഹമോചനമെന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന് ആദ്യം തന്നെ തിരിച്ചറിയണം. ജീവിതം ഇനിയും ബാക്കിയാണെന്നും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകാന്‍ ഇനിയും തനിക്കാകുമെന്ന ഉറച്ച ആത്മവിശ്വാസവുമുണ്ടാകണം.
ജോലിക്കു പോകുന്നവരാണെങ്കില്‍ അവ തുടരണം. അല്ലാത്തവര്‍ ഇഷ്‌ടമുള്ള ഏതെങ്കിലും ഒരു മേഖലയിലേക്ക് തിരിയണം. യാത്ര പോകുന്നത് നല്ല അനുഭവങ്ങള്‍ പകരും. പുതിയ സുഹൃദ് ബന്ധങ്ങള്‍ കണ്ടെത്തുന്നതും കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതും മാനസിക സംഘര്‍ഷത്തില്‍ നിന്ന് രക്ഷനേടുന്നതിന് സഹായിക്കും. സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളില്‍ സമയം ചെലവഴിക്കുന്നത് നല്ലതാണ്.