Webdunia - Bharat's app for daily news and videos

Install App

ഗർഭകാലത്ത് ഈ കാര്യങ്ങൾ ചെയ്യരുത്!

വല്ലാതെ ചൂടുള്ള വെള്ളത്തിലെ കുളിയും ഒഴിവാക്കുന്നതാണ് നല്ലത്.

റെയ്‌നാ തോമസ്
ചൊവ്വ, 11 ഫെബ്രുവരി 2020 (14:12 IST)
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഒന്നാണ് ഹോട്ട് ട്രീറ്റ്‌മെന്റ്‌സ്. ഗര്‍ഭിണിയുടെ ശരീരത്തിനു ചുറ്റും ചൂടുളള ടവലോ മറ്റോ ചുറ്റി വയ്ക്കുന്നത് നല്ലതല്ല. ടെംപറേച്ചര്‍ നിലയില്‍ പെട്ടെന്നു വരുന്ന വ്യത്യാസം വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതുമല്ല. ശരീരത്തിലെ താപനില വര്‍ദ്ധിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തും.
 
വല്ലാതെ ചൂടുള്ള വെള്ളത്തിലെ കുളിയും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും ബാത് ടബ്ബില്‍ ചൂടുവെള്ളം നിറച്ച് ഇതില്‍ കിടക്കുന്നത്. ഇത് ദോഷം മാത്രമേ വരുത്തൂ. ചൂട് ഗര്‍ഭസ്ഥ ശിശുവിന് നല്ലതല്ല.
 
സണ്‍സ്‌ക്രീന്‍ ഉപയോഗവും ഗര്‍ഭിണികള്‍ ഒഴിവാക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തീരെ ഒഴിവാക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഗര്‍ഭകാലത്തിന് അനുയോജ്യമായവ, കെമിക്കലുകള്‍ അടങ്ങാത്തവ ഉപയോഗിയ്ക്കുക. ഇതുപോലെ സൗന്ദര്യ സംരക്ഷണത്തിനും മറ്റുമായി ഉപയോഗിയ്ക്കുന്ന അനാവശ്യ ഇന്‍ഞ്ചെക്ഷനുകളും ഒഴിവാക്കണം. ഇതെല്ലാം അമ്മയിലൂടെ കുഞ്ഞിനെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്.
 
പല്ലു വെളുപ്പിയ്ക്കുന്ന ടീത്ത് വൈറ്റനിംഗ് പോലുള്ളവയും ഒഴിവാക്കുന്നതാണ് നല്ലത്. മോണയുടേയും പല്ലിന്റേയും ആരോഗ്യവും ഗര്‍ഭവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ടീത്ത് വൈറ്റനിംഗ് പോലുള്ളവ ഒഴിവാക്കുക. ഇതിലും കെമിക്കലുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ഏതെല്ലാം അവയവങ്ങള്‍ ദാനം ചെയ്യാനാകും

ഉറക്കം പോയാല്‍ ചില്ലറ പ്രശ്‌നങ്ങളല്ല; ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങള്‍ക്ക് എപ്പോഴും ഉറങ്ങണമെന്ന് തോന്നുന്നുണ്ടോ? അതിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments