Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎഇയിൽ ഒരു ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്‌തികരമെന്ന് അധികൃതർ

ഇയാള്‍ നേരത്തെ വൈറസ് ബാധിച്ച വ്യക്തിയുമായി സമ്പർക്കം ഉണ്ടായിരുന്നു.

യുഎഇയിൽ ഒരു ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്‌തികരമെന്ന് അധികൃതർ

റെയ്‌നാ തോമസ്

, ചൊവ്വ, 11 ഫെബ്രുവരി 2020 (08:49 IST)
ഒരു ഇന്ത്യക്കാരന് കൂടി വൈറസ് സ്ഥിരീകരിച്ചു. യുഎഇയിലുള്ള ഇന്ത്യക്കാരനാണ് വൈറസ് ബാധ ഏറ്റിരിക്കുന്നത്. ഇയാള്‍ നേരത്തെ വൈറസ് ബാധിച്ച വ്യക്തിയുമായി സമ്പർക്കം ഉണ്ടായിരുന്നു. ഇതാണ് വൈറസ് ബാധിക്കാന്‍ കാരണമായത്.
 
എന്നാല്‍ ഇയാളുടെ നില ഗൗരവമല്ലെന്നും തൃപ്തികരമാണെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന്‍ യുഎയില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത്.
 
യുഎഇയില്‍ ബാധയുള്ള ആറു പേരുടെ നിലയില്‍ പുരോഗതിയുണ്ടെങ്കിലും ഒരാള്‍ ഐ.സി.യുവില്‍ തുടരുകയാണ്. അതേസമയം ഒരു തരത്തിലുള്ള ആശങ്കയും വേണ്ട എന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലസ്ഥാനം ആർക്കൊപ്പം?; വോട്ടെണ്ണൽ തുടങ്ങി; തുടക്കത്തിൽ ആം ആദ്‌മി മുന്നേറ്റം