ജോലി ചെയ്യുമ്പോള്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജോലിക്കിടയില്‍ അടിക്കടി ഇടവേളകള്‍ എടുക്കുക.
ഗര്‍ഭകാല വേളകളില്‍ ശരീരത്തിലെ അയണിന്റെ കുറവ് നിങ്ങളില്‍ വിളര്‍ച്ചയും ക്ഷീണവും ഒക്കെ ഉണ്ടാക്കാം. എന്നാല്‍ ദിവസേനയുള്ള നിങ്ങളുടെ ഭക്ഷണ ക്രമീകരണത്തില്‍ കുറച്ച് ശ്രദ്ധ കൊടുത്താല്‍ ഇതിന് എളുപ്പത്തില്‍ പരിഹാരം കണ്ടെത്താനാവും. റെഡ് മീറ്റ്, ചിക്കന്‍ , മീന്‍ , ഇലക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയൊക്കെ ഭക്ഷണത്തിനായി തിരഞ്ഞെടുക്കുക.
ജോലിക്കിടയില്‍ അടിക്കടി ഇടവേളകള്‍ എടുക്കുക. ഇരുന്നിടത്ത് തന്നെ ചടഞ്ഞ് ഇരിക്കാതെ ഒന്ന് എഴുന്നേറ്റു കുറച്ച് നേരം നടക്കുന്നതും ഒന്ന് ചുറ്റി കറങ്ങുന്നതും ഒക്കെ നിങ്ങളെ ഉന്മേഷവതിയാക്കും. ലൈറ്റുകള്‍ അണച്ച് നിങ്ങളുടെ കണ്ണുകള്‍ അടച്ച് കുറച്ച് നേരം വെറുതെ ഇരിക്കുക. കഴിയുമെങ്കില്‍ കാലുകള്‍ പതുക്കെ മുകളിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. ഇതുവഴി നിങ്ങള്‍ക്ക് നിങ്ങളെ സ്വയം റീചാര്‍ജ് ചെയ്യാനാവും.
ദ്രാവകങ്ങള്‍ ധാരാളം കുടിക്കുക. നിങ്ങളുടെ മേശയിലോ ജോലിസ്ഥലത്തോ എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ സൂക്ഷിക്കുക. വെള്ളമോ ജ്യൂസോ എന്തുമാകട്ടെ. കുറേശ്ശെ കുറേശ്ശെയായി ഇടയ്ക്കിടയ്ക്ക് ഇതില്‍ നിന്ന് ഓരോ സിപ്പ് എടുത്തുകൊണ്ടിരിക്കുക.