ഗർഭിണികൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ഇത്...

നീലിമ ലക്ഷ്മി മോഹൻ
ബുധന്‍, 13 നവം‌ബര്‍ 2019 (18:39 IST)
ഗർഭിണികൾ ഒരോ ചെറിയ കാര്യത്തിൽപോലും വലിയ ശ്രദ്ധ നൽകണം. ചെറിയ അശ്രദ്ധകൾ പോലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കാം. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്ന ശീലം എല്ലാവർക്കും ഉള്ളതാണ് ഇത് ആരോഗ്യകരമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മിക്ക ആളുകളും ഇത് തുടരുന്നതും. എന്നാൽ ഗർഭിണികൾ ഈ ശീലം ഒഴിവാക്കണം.
 
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നതിലൂടെ പ്ലാസ്റ്റിക്കിന്റെ അംശം വെള്ളത്തിൽ ചേരുന്നതാണ് അപകടം ഉണ്ടാക്കുന്നത്, പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നത് ബിസ്ഫെനോൾ എന്ന രാസപദാർത്ഥം ഗർഭീണികളുടെ ഉള്ളിൽ എത്തുന്നതിന് കാരണമാകും. ഇത് ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തെ തടസപ്പെടുത്തുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്ന ഗർഭിണികൾക്ക് അമിത  വണ്ണമുള്ള കുട്ടികൾ ജനിക്കുന്നതായി നേരത്തെ തന്നെ പഠനങ്ങളിൽ കണ്ടെത്തിയതാണ്. 
 
ഈ ശീലം കുട്ടിയുടെയും, അമ്മയുടെയും ഹോർമോൺ സന്തുലിതാവസ്ഥയെ തന്നെ തകർക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നതിലൂടെ സൂക്ഷ്മമായ പ്ലാസ്റ്റിക് തരികളും, പോളി പ്രൊപ്പലീൻ, നൈലോൺ, പോളിത്തിലീൻ ടെറഫ്തലേറ്റ്, എന്നീ രാസപഥാർത്ഥങ്ങളും ശരീരത്തിലെത്തുന്നതായാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments