Webdunia - Bharat's app for daily news and videos

Install App

പെണ്ണാണ്, പ്രതീക്ഷയാണ്; അണയാതെ കാക്കേണ്ടത് നമ്മളാണ്- സോഷ്യൽ മീഡിയ അന്വേഷിക്കുന്ന മിടുക്കിക്കുട്ടി

ഗോൾഡ ഡിസൂസ
വെള്ളി, 22 നവം‌ബര്‍ 2019 (16:51 IST)
വയനാട് ബത്തേരിയിലെ സർവജന സ്കൂളിൽ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല മരിച്ച സംഭവത്തിൽ വയനാട്ടിൽ സംഘർഷാവസ്ഥ. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നാട്ടുകാർകും വിദ്യാർത്ഥികളും രംഗത്തെത്തി. കൃത്യ സമയത്ത് ചികിത്സ നൽകാത്തതിനെ തുടർന്നാണ് പെൺകുട്ടി മരണപ്പെടുന്നത്.
 
അധ്യാപകരുടെ അനാസ്ഥയെ തുടർന്നാണ് ഷെഹ്‌ലയുടെ ദാരുണമരണം. സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക പ്രതിഷേധവും ഉയരുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയ അന്വേഷിക്കുന്നത് ഒരു മിടുക്കിക്കുട്ടിയെ ആണ്. 
 
ഷെഹ്‌ലയുടെ മരണത്തിനു അധ്യാപകർ കാരണക്കാരാണെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച് പറഞ്ഞത് അതേ സ്കൂളിലെ ഏഴാം ക്ലാസുകാരിയായ നിദ ഫാത്തിമയാണ്. സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് പറയുകയും സ്കൂളിലെ അവസ്ഥ തുറന്ന് പറയുകയും ചെയ്ത നിദയെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്. 
 
സഹപാഠിക്ക്‌ കിട്ടാതെ പോയ നീതിക്ക്‌ വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്‌തതയോടെ ശബ്‌ദിക്കുകയായിരുന്നു നിദ. ഏഴാം ക്ലാസുകാരിയുടെ ശബ്ദത്തിലെ ആത്മവിശ്വാസം മനുഷ്യത്വം വറ്റിയവർക്കുള്ള മറുപടിയാണ്. 
 
ഇതിനിടയിൽ നിദയുടെ സമരമുഖത്തെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്... https://bit.ly/2Ob3ZKl  പോയ മാസം ബത്തേരി – മൈസൂർ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിൽ നിദ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നാളെയുടെ പ്രതീക്ഷ എന്ന തലക്കെട്ടിൽ നിരവധി പേരാണ് ചിത്രം പങ്കു വയ്ക്കുന്നത്. ഒക്ടോബർ 6 ന് പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജോൺസൺ പട്ടുവയൽ പകർത്തിയ ചിത്രമാണ് അത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!

രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത് !

അടുത്ത ലേഖനം
Show comments