Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ നേരം അവള്‍ അങ്ങനെയായിരിക്കും; പക്ഷേ അതിന് അവളെ കുറ്റം പറയരുത് !

ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്

ആ നേരം അവള്‍ അങ്ങനെയായിരിക്കും; പക്ഷേ അതിന് അവളെ കുറ്റം പറയരുത് !
, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (13:52 IST)
ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. ചിരിയില്ല, കളിയില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ഇതെന്താ അവളിങ്ങനെയെന്ന് ഏതൊരാള്‍ക്കും തോന്നാം. എന്നാല്‍, ഇതെല്ലാം അവളുടെ കുറ്റമായി പറയാനാവുമോ? ഇല്ല എന്നതാണ് സത്യം.
 
ആര്‍ത്തവത്തിനുമുമ്പ് ചില സ്ത്രീകളില്‍ ആകെയൊരു മാറ്റം ഉണ്ടാവും. അതിനെ ഹോര്‍മോണ്‍ വ്യതിയാനത്താലുണ്ടാവുന്ന ശാരീരിക മാനസിക മാറ്റങ്ങളായി കണ്ട് ചികിത്സിക്കുകയാണ് വേണ്ടത്. ‘പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം’ അഥവാ പി‌എം‌എസ് എന്നാ‍ണ് ഈ മാനസിക നില അറിയപ്പെടുന്നത്.
 
ശാരീരിക പ്രശ്നങ്ങളെക്കാള്‍ ഏറെ മാനസിക പ്രശ്നങ്ങളാണ് പി‌എം‌എസിനോട് അനുബന്ധിച്ച് ഉണ്ടാവുന്നത്. ഉറക്കമില്ലായ്മ, ദ്വേഷ്യം, അക്ഷമ, പെട്ടെന്ന് വികാരഭരിതരാവുക തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതല്‍ പ്രകടമാവുക.
ശാരീരികമായി തലവേദന, വയറ് വേദന, ഓക്കാനം, സ്തനങ്ങളില്‍ വേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവാം. 
 
കൌണ്‍സലിംഗ്, വ്യായാമം എന്നിവയിലൂടെ പി‌എം‌എസ് വരുതിയിലാക്കാം. ഒരു പക്ഷേ ഹോര്‍മോണ്‍ ചികിത്സയും ആവശ്യമായി വരാം. വ്യായാമവും യോഗയും ശരീരത്തിനും മനസ്സിനും ഉന്‍‌മേഷം നല്‍കും. നാരുകള്‍ അടങ്ങിയതും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ഭക്ഷണക്രമമാണ് സ്വീകരിക്കേണ്ടത്. ഇതിനെല്ലാം ഉപരി, ആ ദിവസങ്ങളില്‍ മാനസിക സന്തോഷം പകരുന്ന അന്തരീക്ഷത്തില്‍ കഴിയാനും ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ തൈലം ഉപയോഗിക്കാന്‍ തയ്യാറായാല്‍ മതി... ആ പ്രശ്നം പിന്നെ ഉണ്ടാകില്ല !