Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാമ്പത്യജീവിതം ജയിലറയാകരുത്!

വിവാഹജീവിതം തടവറയാകരുത്!

ദാമ്പത്യജീവിതം ജയിലറയാകരുത്!
, ബുധന്‍, 2 നവം‌ബര്‍ 2016 (20:27 IST)
കമല്‍ഹാസനും ഗൌതമിയും വേര്‍പിരിഞ്ഞത് ഞെട്ടലോടെയാണ് ഏവരും കേട്ടത്. അവര്‍ തമ്മില്‍ എന്തെങ്കിലും വലിയ പ്രശ്നങ്ങളുള്ളതായി ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ശ്രുതി ഹാസനും ഗൌതമിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കമല്‍ - ഗൌതമി ബന്ധം ഉലയാന്‍ കാരണമായതെന്നാണ് വിവരം.
 
സെലിബ്രിറ്റി വിവാഹമോചനങ്ങള്‍ ഒരേസമയം വാര്‍ത്തയാകുകയും അതോടൊപ്പം അതൊരു വാര്‍ത്തയേ അല്ലാതാകുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ വര്‍ഷം തന്നെ എത്ര സെലിബ്രിറ്റി ദമ്പതികള്‍ വിവാഹമോചിതരായി എന്ന കണക്കെടുത്താല്‍ അത് അത്ര പെട്ടെന്ന് എണ്ണിത്തീര്‍ക്കാവുന്ന ഒരു സംഖ്യയായിരിക്കില്ല. അതുകൊണ്ടുതന്നെ അതൊരു വാര്‍ത്തയല്ലാതാകുന്നു.
 
സാധാരണക്കാരുടെ ദാമ്പത്യബന്ധം തകരുന്നതും സെലിബ്രിറ്റികളുടെ വിവാഹം പരാജയത്തിലെത്തുന്നതും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല. മറ്റുള്ളവരില്‍ നിന്നും വേണമെങ്കില്‍ പറയാവുന്ന ഒരു കാരണം ‘പ്രശസ്തി’ മാത്രമാണ്. അഭിപ്രായവ്യത്യാസങ്ങളും ഈഗോയുമാണ് പല വേര്‍പിരിയലുകള്‍ക്കും കാരണം. ചില വിവാഹമോചനങ്ങളുടെ കാരണങ്ങള്‍ അങ്ങേയറ്റം നിസാരങ്ങളാണെന്നും കാണാം.
 
‘വിവാഹമോചനം’ - നല്ല ഭംഗിയുള്ള ഒരു പദമാണ്. വിവാഹത്തില്‍ നിന്നുള്ള മോചനം അത്ര നല്ലകാര്യമാണോ എന്ന് ചിന്തിക്കുന്നവര്‍ അറിയുക. ചില വിവാഹബന്ധങ്ങള്‍ ജയിലറകളെക്കാള്‍ ഇടുങ്ങിയതും വേദന നല്‍കുന്നതും ഏകാന്തവുമായിരിക്കും. അതില്‍ നിന്ന് മോചനം നേടുമ്പോള്‍ ഉള്ള ആശ്വാസത്തിന്‍റെ ചാരുതയാണ് വിവാഹമോചനം എന്ന പദത്തിന് പലപ്പോഴും തെളിഞ്ഞുകാണുന്നത്.
 
സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കാം. ഭാര്യ എന്ന പദവിയില്‍ ഇരിക്കുന്നവരെല്ലാം അതിന് യോഗ്യരാണോ? അല്ലെങ്കില്‍ എന്താണ് ഒരു ഭാര്യയുടെ ധര്‍മ്മങ്ങള്‍? ഭാര്യയായി എങ്ങനെ വിജയം നേടാം? ഒരുപാട് വലിയ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. വിവാഹത്തിന് മുമ്പ് എല്ലാ പെണ്‍കുട്ടികള്‍ക്കും ചില സങ്കല്‍പ്പങ്ങളൊക്കെ ഉണ്ടാകുമല്ലോ. അത്തരം സങ്കല്‍പ്പങ്ങളെ ഭാഗികമായെങ്കിലും ഉടച്ചുകളയുന്ന വിവാഹങ്ങളാണ് ഭൂമിയില്‍ 95 ശതമാനവും നടക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
 
എന്നാല്‍ ഭാര്യയായി വിജയിക്കണം എന്ന ദൃഢനിശ്ചയത്തോടെ പെണ്‍കുട്ടികള്‍ വിവാഹത്തെ സമീപിക്കുകയാണെങ്കില്‍ ദാമ്പത്യജീവിതം എന്നത് പുതിയൊരു അനുഭവമായി മാറുന്നു എന്ന് അനേകം പേര്‍ എഴുതിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസുഖമുള്ളതായുള്ള തോന്നലും തളർച്ചയുമുണ്ടോ ? എങ്കില്‍ സംഗതി ഗുരുതരമാണ് !