Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾക്കത് സുരക്ഷിതമായി തോന്നിയില്ല,പോലീസ് മോശമായി പെരുമാറി :അർച്ചന കവി

ഞങ്ങൾക്കത് സുരക്ഷിതമായി തോന്നിയില്ല,പോലീസ് മോശമായി പെരുമാറി :അർച്ചന കവി
, തിങ്കള്‍, 23 മെയ് 2022 (16:46 IST)
കേരളാ പോലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞു നടി അർച്ചന കവി.പോലീസ് മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് പങ്കുവെച്ചത്. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
 
ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യം ചെയ്തു.  ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു.പോലീസ് പരുക്കൻ ഭാഷയിലാണ്  പെരുമാറിയത്.
 
 ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല.എന്നാൽ അതിനൊരു രീതിയുണ്ട്.ഇത് അസ്വസ്ഥതപ്പെടുത്തുന്നതാണ്. എന്നിട്ട്  ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.അർച്ചന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈറ്റമിന്‍ ഡി നിങ്ങളുടെ പ്രത്യുല്‍പാദനത്തെ ബാധിക്കുമോ?